കഴിഞ്ഞ രണ്ട് മാസമായി ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ടി20 ബാറ്റര്‍. പ്രശംസയുമായി സൗത്താഫ്രിക്കന്‍ താരം

ഐസിസി ടി20 റാങ്കിങ്ങില്‍ രണ്ടാമതാണ് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. ജൊഫ്രാ ആര്‍ച്ചറെ സിക്സടിച്ച് തുടങ്ങയ താരം, നിലവില്‍ ഇന്ത്യന്‍ ടീമിലെ ഒഴിവാക്കാനാവത്ത താരമാണ്. സൗത്താഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍, ബോളിംഗ് പിച്ചിലും സൂര്യകുമാര്‍ യാദവ് തന്‍റെ പതിവ് ശൈലിയാണ് പുറത്തെടുത്തത്. 33 ബോളില്‍ 50 റണ്‍സ് എടുത്ത്, താരം നിര്‍ണായക പ്രകടനം കാഴ്ച്ചവച്ചിരുന്നു.

രണ്ടാം ടി20 മത്സരത്തിനു മുന്നോടിയായി താരത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സൗത്താഫ്രിക്കന്‍ താരം വെയ്ന്‍ പാര്‍ണെല്‍.

“,കഴിഞ്ഞ രണ്ട് മാസങ്ങളായി ഞാൻ കണ്ടതിൽ നിന്ന്, സൂര്യകുമാര്‍ യാദവ് ഇപ്പോൾ ഏറ്റവും മികച്ച ടി20 മികച്ച കളിക്കാരിൽ ഒരാളാണെന്ന് ഞാൻ കരുതുന്നു,” പാർനെൽ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

suryakumar yadav vs south africa

ഗ്രൗണ്ടിന് ചുറ്റും സ്കോര്‍ ചെയ്യാനുള്ള സൂര്യകുമാറിന്റെ കഴിവിൽ ഇടംകൈയ്യൻ മീഡിയം പേസർ പ്രത്യേകിച്ചും മതിപ്പുളവാക്കി. “അദ്ദേഹം 360 ഡിഗ്രിയില്‍ സ്കോർ ചെയ്യുന്നു, അത് ബൗളർമാർക്ക് ശ്രമിക്കാനും പ്രതിരോധിക്കാനും വളരെ ബുദ്ധിമുട്ടാണ്. ” എന്നും സൗത്താഫ്രിക്കന്‍ ബോളര്‍ കൂട്ടിചേര്‍ത്തു.

ആദ്യ ടി20യിലെ പ്രകടനത്തെ കുറിച്ചും പാര്‍ണെല്‍ സംസാരിച്ചു. ”ആദ്യ മത്സരത്തില്‍ ഒന്നും ഞങ്ങളുടെ പ്ലാനുകള്‍ അനുസരിച്ച് നടന്നില്ല. എന്നാല്‍ മറ്റൊരു വേദിയില്‍ ചിലപ്പോള്‍ നന്നായി കളിക്കാന്‍ സാധിച്ചേക്കും. ഞങ്ങളുടെ ബാറ്റര്‍മാര്‍ ലോകോത്തര നിലവാരമുള്ളവരാണ്. രണ്ടാം ടി20യില്‍ ടീം തിരിച്ചെത്തും.” പാര്‍നെല്‍ പറഞ്ഞുനിര്‍ത്തി.