തോല്‍ക്കുമ്പോള്‍ എന്നെ പറഞ്ഞുവിടുന്നു. പിന്നാലെ ഷോണ്‍ ടെയ്റ്റിന്‍റെ മൈക്ക് ഓഫ് ചെയ്ത് മോഡറേറ്റര്‍

ഇംഗ്ലണ്ടിനെതിരെയുള്ള കനത്ത തോല്‍വിക്ക് പിന്നാലെ പത്ര സമ്മേളനത്തിനായി ഷോണ്‍ ടെയ്റ്റിനെയാണ് പാക്കിസ്ഥാന്‍ മാനേജ്മെന്‍റ് അയച്ചത്. എന്നാല്‍ പ്രസ് കോണ്‍ഫറന്‍സില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.

മോശമായി പരാജയപ്പെട്ടപ്പോള്‍ അവര്‍ എന്നെ പ്രസ് കോണ്‍ഫ്രന്‍സിനയച്ചുവെന്ന് പറഞ്ഞാണ് ഷോണ്‍ ടെയ്റ്റ് ആരംഭിച്ചത്. ഇതിനു പിന്നാലെ മോഡറേറ്റയായ ആള്‍ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. ടെയ്റ്റിനോട് എന്തെങ്കിലും പ്രശ്നം തിരക്കിയതിനു ശേഷം ഇല്ലാ എന്ന് അറിയച്ചതോടെയാണ് മോഡറേറ്റര്‍ മൈക്ക് ഓണ്‍ ചെയ്തതും തന്‍റെ പ്രസ് കോണ്‍ഫ്രന്‍സ് തുടര്‍ന്നതും.

മത്സരത്തില്‍ 8 വിക്കറ്റിനാണ് പാക്കിസ്ഥാന്‍ പരാജയപ്പെട്ടത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. 41 പന്തില്‍ 88 റണ്‍സുമായി ഫിലിപ്പ് സാള്‍ട്ടിന്‍റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.