ആരുടേയും കണ്ണു നിറക്കും ഈ ഹൈദരബാദ് ക്യാംപില്‍ നിന്നുള്ള ദൃശ്യങ്ങള്‍

0
3

ഐപിഎല്‍ പതിനാലാം സീസണില്‍ ഒരൊറ്റ മത്സരം കൊണ്ട് ട്രെന്‍റിങ്ങായിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച 21കാരനായ മാലിക് 150 കിലോമീറ്ററിലേറെ വേഗതയില്‍ പന്തെറിഞ്ഞ് അമ്പരപ്പിച്ചിരുന്നു.

ഇപ്പോഴിതാ സണ്‍റൈസേഴ്സ് ഹൈദരബാദ് ക്യാംപില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എല്ലാവരുടേയും കണ്ണു നിറയ്ക്കുന്നതാണ്. അരങ്ങേറ്റം നടത്തിയ ഉമ്രാന്‍ മാലിക്കിനു മാതാപിതാക്കളും സഹോദരരും എല്ലാം ആശംസ നേരുന്നതാണ് ഈ വീഡിയോ. ഈ വീഡിയോ കണ്ട ഉമ്രാന്‍ വികാരഭരിതനായി കണ്ണീര്‍ വന്നു.

സണ്‍റൈസേഴ്സ് ഹൈദരബാദിന്‍റെ സമൂഹമാധ്യമങ്ങളിലൂടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോക്ക് താഴെ നിരവധി താരങ്ങള്‍ ഉമ്രാന്‍ മാലിക്കിനു ആശംസകള്‍ നല്‍കുന്നുണ്ട്. രണ്ടാം പാദത്തില്‍ കളിക്കാതിരുന്ന ജോണി ബെയര്‍സ്റ്റോ, മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ കമന്‍റുകള്‍ രേഖപ്പെടുത്തിയട്ടുണ്ട്.

ജനുവരിയില്‍ ജമ്മു കാശ്മീരിനായി ഐപിഎല്‍ അരങ്ങേറ്റം കുറിച്ച ഉമ്രാന്‍ മാലിക്ക് നെറ്റ് ബോളറായാണ് ഹൈദരബാദില്‍ എത്തിയത്. എന്നാല്‍ നടരാജന്‍ കോവിഡ് പോസീറ്റിവായതോടെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 27 റണ്‍സ് വഴങ്ങിയ മാലീക്കിന്‍റെ പ്രകടനം ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here