ഇന്ത്യൻ ടീമിലെത്തിയതോടെ അവർ ഇക്കാര്യങ്ങൾ മറന്നു :വിമർശിച്ച് ഗവാസ്ക്കർ

ക്രിക്കറ്റ്‌ ആരാധകർ എല്ലാം ഇപ്പോൾ ഐപിൽ ആവേശത്തിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരാകും ഇത്തവണ കിരീടത്തിലേക്ക് എത്തുകയെന്നുള്ള ചോദ്യം പ്രധാനമായി മാറുകയാണ്. പ്ലേഓഫ് യോഗ്യത നിലവിൽ മൂന്ന് ടീമുകൾ ഉറപ്പിക്കുമ്പോൾ നാലാമത് ഏത് ടീമാകും പ്ലേഓഫിലേക്ക് എത്തുക എന്നത് നിർണായകമാണ്. അതേസമയം ഐപിഎല്ലിലെ ചില ഇന്ത്യൻ താരങ്ങളുടെ പ്രകടനവും വളരെ അധികം ചർച്ചയായി മാറുന്നുണ്ട്. സീസണിൽ മികച്ച ബാറ്റിങ്, ബൗളിംഗ് പ്രകടനങ്ങൾ പുറത്തെടുത്ത താരങ്ങൾ പലരും വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ ടീം സ്‌ക്വാഡിൽ ഇടം നേടിയിരുന്നു. ലോകകപ്പ് പ്രതീക്ഷകൾ ഏറെ വെച്ചുപുലർത്തുന്ന വിരാട് കോഹ്ലിക്കും സംഘത്തിലും ഈ മിന്നും ഫോം ആശ്വാസമാണെങ്കിൽ പോലും ചില താരങ്ങളുടെ മോശം ഫോം ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ വളരെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്.

മുംബൈ ഇന്ത്യൻസ് ടീമിലെ വിശ്വസ്ത ബാറ്റ്‌സ്മാന്മാരും കൂടാതെ ടോപ് റൺസ് സ്കോറിംഗ് താരങ്ങളുമായ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ മോശം ഫോമിനെ കുറിച്ച് വിമർശനം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. സ്ഥിരതയാർന്ന ബാറ്റിങ് മികവിനാൽ ഇന്ത്യൻ ഏകദിന, ടി :20 ടീമിലേക്ക് എത്തിയ ഇവർ ഇരുവരും പക്ഷേ ഈ സീസണിൽ ഇതുവരെ ഫോം നേടിയിട്ടില്ല. കൂടാതെ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള സ്‌ക്വാഡിൽ സ്ഥാനം നേടിയ ഇരുവരും ഫോമിലേക്ക് കൂടി എത്തേണ്ടത് അത്യാവശ്യമാണെന്നും മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി

“സൂര്യകുമാർ യാദവും ഇഷാൻ കിഷനും ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സ്‌ക്വാഡിൽ ഇടം നേടിയതിന് പിന്നാലെ ആണ് ഈ മോശം ഫോം.ഇന്ത്യൻ ടീമിൽ എത്തിയതോടെ അവർ സ്വസ്ഥരായി എന്നൊരു തോന്നൽ വന്നിട്ടുണ്ടാകും. കൂടാതെ അവരുടെ കളി കാണുമ്പോൾ കൂടി എനിക്കും ഇങ്ങനെ തോന്നാറുണ്ട്. എന്താണ് അവർ കുറഞ്ഞ സ്കോറിൽ പുറത്താകുന്നത് എന്നോതൊക്കെ നമ്മൾ ചിന്തിച്ചാൽ മനസ്സിലാകും. അവരുടെ ഷോട്ട് സെലക്ഷൻ കണ്ടാൽ നമുക്ക് എല്ലാം അത് മനസ്സിലാകും.ഇന്ത്യൻ ടീമിലേക്ക് എത്തിയതോടെ അവരുടെ കോൺസൻട്രേഷൻ നഷ്ടമായി എന്ന് തോന്നുന്നുണ്ട് “ഗവാസ്ക്കർ അഭിപ്രായം വ്യക്തമാക്കി.