ഐപിൽ പതിനാലാം സീസൺ വളരെ ഏറെ ആവേശം നിറച്ചാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ടീമുകൾ എല്ലാം പ്ലേഓഫ് സാഹചര്യങ്ങൾക്ക് അരികിൽ നിൽക്കുമ്പോൾ മറ്റൊരു വാശിയേറിയ മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ എല്ലാം. അതേസമയം ഇന്നലെ നടന്ന നിർണായകമായ ഒരു കളിയിൽ ഹൈദരാബാദ് ടീമിനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കുവാൻ കഴിഞ്ഞ കൊൽക്കത്ത ടീമിന് പ്ലേഓഫ് പ്രതീക്ഷ കൂടി സജീവമാക്കുവാനായി. നേരത്തെ ചില തോൽവികളിൽ തകർന്ന മോർഗനും ടീമിനും ആത്മവിശ്വാസം നൽകുന്നതാണ് ഈ ജയം. സീസണിലെ പത്താം തോൽവി വഴങ്ങിയ ഹൈദരാബാദ് ടീമിന് ഈ ഒരു മത്സരവും മറക്കാനാവില്ല. കേവല നാല് പോയിന്റുകൾ സ്വന്തമാക്കി ഐപിൽ പോയിന്റ് ടേബിളിൽ അവസാനസ്ഥാനം സ്വന്തമാക്കുവാൻ മാത്രമാണ് ഇപ്പോൾ ഹൈദരാബാദ് ടീമിന് കഴിഞ്ഞത്.
എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് ടീമിനായി ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തത് യുവ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കാണ്. വെറും 21 വയസ്സുകാരനായ താരം ഈ സീസൺ ഐപിഎല്ലിലെ മറ്റൊരു റെക്കോർഡ് കൂടി അരങ്ങേറ്റ മത്സരത്തിൽ സ്വന്തമാക്കി. അതിവേഗ പന്തുകളാൽ ആരാധകരുടെ എല്ലാം മനസ്സ് കവർന്ന ജമ്മു കാശ്മീരിൽ നിന്നുള്ള താരം ആഭ്യന്തര ക്രിക്കറ്റിലെ തന്റെ പ്രകടന മികവ് ആവർത്തിച്ചു. ഏറെ മികച്ച ഷോട്ടുകളിൽ കൂടി സ്കോർ അതിവേഗം ഉയർത്തിയ ശുഭ്മാൻ ഗിൽ അടക്കം ഉമ്രാൻ മാലിക്കിന്റെ അതിവേഗ ബൗളുകളെ നേരിടുവാൻ വളരെ അധികം ബുദ്ധിമുട്ടിയത് നമുക്ക് കാണുവാനായി. താരം തന്റെ ആദ്യത്തെ തന്നെ ഐപിൽ മത്സരത്തിൽ നാല് ഓവർ സ്പെൽ ഏറെ മനോഹരമാക്കി.മത്സരത്തിൽ വിക്കറ്റു ഒന്നും നേടുവാൻ കഴിഞ്ഞില്ല എങ്കിലും താരം വെറും 27 റൺസ് മാത്രമാണ് വഴങ്ങിയത്. കൂടാതെ തന്റെ ആദ്യത്തെ ഓവറിൽ തന്നെ അതിവേഗത്തിലുള്ള ഫാസ്റ്റ് ബൗളിംഗ് പ്രകടനത്തിൽ കൂടി ഏറെ കയ്യടികൾ നേടി.
ഇന്നലെ മത്സരത്തിൽ 145, 143,150,147, 142, 144 തുടങ്ങിയ വേഗതകളിൽ ബൗൾ എറിഞ്ഞ ഉമ്രാൻ മാലിക്ക് പിന്നീടുള്ള ഓവറുകളിലും കൊൽക്കത്ത ബാറ്റിങ് നിരക്ക് വെല്ലുവിളികൾ ഉയർത്തി. ടി. നടരാജൻ പകരമാണ് ഹൈദരാബാദ് ടീമിനോപ്പം ഈ സീസണിൽ എത്തുന്നത്. മുൻപ് ഹൈദരാബാദ് ടീമിനോപ്പം തന്നെ നെറ്റ് ബൗളറായി സേവനം അനുഷ്‌ടിച്ചു. കൂടാതെ ഫാസ്റ്റ് ബൗളുകൾ അനായാസം എറിയാനുള്ള മിടുക്കിൽ വളരെ ഏറെ പ്രശംസയും താരം കരസ്ഥമാക്കിയിട്ടുണ്ട് നേരത്തെ താരത്തെ കുറിച്ച് വളരെ ഏറെ വാചാലനായി ഹൈദരാബാദ് ടീമിന്റെ ഹെഡ് കോച്ചും അഭിപ്രായപ്പെട്ടിരുന്നു. ഈ സീസണിലെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും വേഗതയേറിയ പന്താണ് താരം ഇന്നലെ എറിഞ്ഞത്.