കടുത്ത അപ്പീല്‍. വൈഡ് വിളിക്കാന്‍ പോയ അംപയര്‍ ഔട്ട് വിധിച്ചു.

ഇന്നലെയായിരുന്നു ഐപിഎല്ലിൽ എൽക്ലാസിക്കോ മത്സരം. മത്സരത്തിൽ അഞ്ചു വിക്കറ്റിന് മുംബൈ ചെന്നൈയെ തകർത്തു. ഇതോടെ ഔദ്യോഗികമായി ഇരുടീമുകളും ടൂർണ്ണമെൻ്റിൽ നിന്ന് പുറത്തായി. അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈയുടെയും നാലു തവണ ചാമ്പ്യന്മാരായ ചെന്നൈയുടെയും നിഴൽ പോലും ഇത്തവണ ആരാധകർക്ക് കാണാൻ സാധിച്ചില്ല.

ഇന്നലെ നടന്ന മത്സരം ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ്. സ്റ്റേഡിയത്തിൽ കറൻ്റ് ഇല്ലാത്തതുമൂലം ഡി ആർ എസ് എടുക്കാൻ സാധിക്കാതെയാണ് ആദ്യ നാല് ഓവറുകളിൽ ചെന്നൈയ്ക്ക് കളിച്ചത്. സി എസ് കെ ഓപ്പണർ കോൺവെയുടെ ഔട്ടിന് അദ്ദേഹത്തിന് ഡീആർഎസ് എടുക്കാൻ സാധിച്ചില്ല.

images 13 2

അതുപോലെതന്നെ മുംബൈ ബാറ്റ് ചെയ്യുമ്പോൾ മറ്റൊരു സംഭവമുണ്ടായി. മുംബൈ യുവതാരം ഹൃതികിനു ലെഗ് സൈഡിൽ ഉള്ള പന്ത് അടിക്കാന്‍ ശ്രമിച്ചു. ബാറ്റിൽ തട്ടാത്ത പന്തിന് വേണ്ടി ചെന്നൈ അപ്പീൽ നടത്തി.

images 15 1

എന്തു ചെയ്യണം എന്ന് തീരുമാനമെടുക്കാൻ ബുദ്ധിമുട്ടിയ അമ്പയർ, ആദ്യം വൈഡ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും, പിന്നീട് ശക്തമായ അപ്പീല്‍ കാരണം അവസാനം കൈ ഉയർത്തി ഔട്ട് ആണെന്ന് വിധിച്ചു. മുംബൈ ഈ തീരുമാനത്തിനെതിരെ റിവ്യൂ എടുക്കുകയും അത് ഔട്ട് അല്ല എന്ന് ഉറപ്പിക്കുകയും ചെയ്തു. ലെഗ് സൈഡില്‍ പോയ പന്ത് പാഡില്‍ തട്ടിയാണ് ധോണി ക്യാച്ച് നേടിയത് എന്ന് വ്യക്തമായിരുന്നു.

സീസണിലുടനീളം വളരെ മോശം അംപയറിങ്ങാണ് കാണാന്‍ കഴിയുന്നത്. മുന്‍പും പല വിവാദപരമായ തീരുമാനങ്ങള്‍ അംപയര്‍മാര്‍ എടുത്തത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.