ടീമില്‍ സ്ഥാനങ്ങളില്ലാ. നെഞ്ചുപൊട്ടി കരഞ്ഞ് ഇന്ത്യന്‍ യുവതാരങ്ങള്‍.

0
1

ഐസിസി ടി20 ലോകകപ്പിനു ശേഷം ആരംഭിക്കുന്ന ന്യൂസിലന്‍റ് – ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലീക്ക് എന്നീ യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചപ്പോള്‍ പൃഥി ഷാ, നിതീഷ് റാണ തുടങ്ങിയ താരങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടു.

ആഭ്യന്തര ടൂര്‍ണമെന്‍റുകളില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന പൃഥി ഷായും സര്‍ഫ്രാസ് ഖാനും ടീമിലെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് ഇരുവരെയും ബിസിസിഐ തഴഞ്ഞു. നാല് സ്ക്വാഡിനെ പ്രഖ്യാപിച്ചോള്‍ ഇടം നേടാതെ പോയവര്‍ തങ്ങളുടെ വിയോജിപ്പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

“അങ്ങ് എല്ലാം കാണുന്നുവെന്ന് പ്രതീക്ഷിക്കുന്നു” എന്ന കുറിപ്പോടെയാണ് പൃഥ്വി ഷാ സായി ബാബയുടെ ചിത്രം പങ്കുവെച്ചത്.

FgZ5PCdaUAAS u

“ഒരുപക്ഷേ നിങ്ങൾക്ക് എന്നെ കബളിപ്പിക്കാൻ കഴിയും, പക്ഷേ ദൈവം നിങ്ങളെ അത് ശ്രദ്ധിക്കുന്നുണ്ട്” എന്ന കുറിപ്പും ഉമേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉമേഷ് യാദവിനെ ടെസ്റ്റ് ടീമിലേക്ക് മാത്രമായിരുന്നു തിരഞ്ഞെടുത്തത്.

2

“പ്രതീക്ഷ, പിടിച്ചുനിൽക്കൂ, വേദന അവസാനിക്കുന്നു” എന്ന കുറിപ്പോടെ നിതീഷ് റാണയും തന്റെ നിരാശ വ്യക്തമാക്കി.

3

ബിഷ്‌ണോയ് ഇതിനിടയിൽ എഴുതി, “തിരിച്ചുവരുന്നത് എപ്പോഴും തിരിച്ചടിയേക്കാൾ ശക്തമാണ്.”

4

സ്ഥിരതയാർന്ന പ്രകടനം നടത്തിയിട്ടും ഷായുടെയും സർഫറാസിനെയും ഒഴിവാക്കിയതിനെക്കുറിച്ച് ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ്മയോട് ചോദ്യം ഉന്നയിച്ചിരുന്നു, പക്ഷേ അവരുടെ സമയം ഉടന്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here