നാട്ടിലെ ക്വാറന്റൈൻ ഭയങ്കരം : വില്യംസൺ ഈ മാസം 10 വരെ ഇന്ത്യയിൽ തുടരും

ഐപിൽ പതിനാലാം സീസൺ  ഇപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് വിവിധ ഫ്രാഞ്ചൈസി ടീമിലെ വിദേശ ക്രിക്കറ്റ്  താരങ്ങളാണ് .ബിസിസിഐ എല്ലാ താരങ്ങൾക്കും നാട്ടിൽ സുരക്ഷിതരായി എത്തുവാനുള്ള എല്ലാവിധ മാർഗങ്ങളും ചെയ്യുന്നുണ്ട് .ഓസീസ് താരങ്ങൾ എല്ലാം ഓസ്‌ട്രേലിയയിലെ സന്ദർശക വിലക്ക് കാരണം മാലിദ്വീപിലേക്ക് പോയിരുന്നു .

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഈമാസം 10 വരെ  ഇന്ത്യയില്‍  തന്നെ തുടരും. ജൂണ്‍ രണ്ടിനാണ് കിവീസ് ടീമിന്റെ ഒന്നാം നമ്പർ ടീമായ  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ഇതിനിടെ നാട്ടിലേക്ക് തിരിച്ച് അവിടേയും പിന്നീട് ഇംഗ്ലണ്ടിലും ക്വാറന്റൈന്   വിധേയമാക്കേണ്ട എന്ന  ചിന്തയിലാണ് താരം  ഇപ്പോൾ ഇന്ത്യയില്‍  തന്നെ തുടരുവാനുള്ള സുപ്രധാന തീരുമാനം കൈകൊണ്ടത് .സീസണിൽ  ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് വില്ല്യംസണ്‍.  ഡേവിഡ് വാർണർ സീസണിലെ 6 മത്സരങ്ങൾക്ക് ശേഷം നായക സ്ഥാനം ഒഴിഞ്ഞതോടെ ഹൈദരാബാദ് ടീമിന്റെ കപ്പിത്താനായി താരം മാറിയിരുന്നു . വില്യംസൺ  അവസാന മത്സരത്തിൽ  ടീമിനെ നയിച്ചെങ്കിലും തോൽവിയായിരുന്നു വിധി .സീസണിൽ ഏഴ് മത്സരങ്ങളിൽ ആറും തോറ്റ ഹൈദരാബാദ് ഐപിൽ  പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു .

അതേസമയം ഇപ്പോൾ കിവീസ് നായകൻ വില്യംസൺ പുറമെ  ജിമ്മി നീഷാം, ഫിന്‍ അലന്‍, ട്രന്റ് ബോള്‍ട്ട്, കെയ്ന്‍ ജാമിസണ്‍, മിച്ചല്‍ സാന്റ്‌നര്‍, ലോക്കി ഫെര്‍ഗൂസണ്‍, ട്രയ്‌നറായ ക്രിസ് ഡൊണാള്‍ഡ്‌സണ്‍, ഫിസിയോ ടോമി സിംസെക് എന്നിവരും ഇന്ത്യയിൽ തന്നെ  മെയ് 10 വരെ തുടരുവാൻ തീരുമാനിച്ചു .

Previous articleഇത്തവണ ഐപിഎല്ലിൽ അടിമുടി ബിസിസിഐക്ക് പിഴച്ചോ : എങ്ങനെ കോവിഡ് താരങ്ങൾക്കിടയിൽ പടർന്നു എന്നത് പറയുവാനാവില്ലയെന്ന് ഗാംഗുലി
Next articleജീവനാണ് പ്രധാനം : ഐപിൽ നീട്ടിവെച്ചതിനെ പിന്തുണച്ച്‌ വി .വി എസ് ലക്ഷ്മൺ – ടീം തോൽക്കുന്നതോ കാരണമെന്ന് സോഷ്യൽ മീഡിയ