ഈ രണ്ട് ഐപിൽ ടീമുകൾ എന്നെ സമീപിച്ചിട്ടുണ്ട് :പ്ലാൻ വിശദമാക്കി ഹസരംഗ

IMG 20210810 184850 scaled

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ്‌ ലീജുകളിലോന്നായ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ :ഒക്ടോബർ മാസങ്ങളിൽ ആരംഭിക്കുവാനിരിക്കെ പല ക്രിക്കറ്റ്‌ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഒരു ലങ്കൻ താരം ഇനി ഐപിഎല്ലിലേക്ക്‌ എൻട്രി നടത്തുമോ എന്നാണ്. ശ്രീലങ്കൻ ക്രിക്കറ്റിലെ ഭാവി താരമായി ഇതിനകം തന്നെ വിശേഷണം കരസ്ഥമാക്കിയ ലെഗ് സ്പിന്നർ ഹസരംഗ ഐപിഎല്ലിൽ വൈകാതെ തന്നെ ഒരു ടീമിനായി കളിക്കാനേത്തും എന്നാണ് സൂചനകൾ. ഐപിഎല്ലിൽ കളിക്കാനുള്ള ആഗ്രഹം താരം മുൻപ് തന്നെ വിശദമായി വെളിപ്പെടുത്തിയിരുന്നു. ഐപിഎല്ലിൽ കളിക്കാനുള്ള അവസരത്തിനായി താൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞ ഹസരംഗ തന്നെ രണ്ട് ഐപിൽ ടീമുകൾ സമീപിച്ചതായി വ്യക്തമാക്കുകയാണ്.

ഇന്ത്യക്ക് എതിരായ ശ്രീലങ്കൻ ടീമിന്റെ ടി :20 പരമ്പരയിൽ ഗംഭീര പ്രകടനമാണ് ഹസരംഗ കാഴ്ചവെച്ചത്. താരം മൂന്ന് ടി :20യിൽ നിന്നായി 7 വിക്കറ്റുകൾ വീഴ്ത്തി ആരാധക പ്രശംസ നേടിയിരുന്നു.താരം നിലവിൽ ഐസിസി ടി :20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ്.ഇന്ത്യക്ക് എതിരെ ടി :20 പരമ്പരയിൽ മികവോടെ തനിക്ക് പന്തെറിയുവാൻ കഴിഞ്ഞതിൽ വളരെ ഏറെ സന്തോഷമെന്ന് പറഞ്ഞ ഹസരംഗ ഐപിഎല്ലിൽ കളിക്കാൻ തനിക്ക് രണ്ട് ടീമുകളിൽ നിന്ന് ക്ഷണം ലഭിച്ചുവെന്നും വിശദമാക്കി.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

“ഐപിഎല്ലിൽ കളിക്കുക എന്നത് ഏത് ക്രിക്കറ്റ്‌ താരത്തിന്റെയും സ്വപ്നമാണ്. ഐപിഎല്ലിൽ ലോകത്തെ വിവിധ ക്രിക്കറ്റ്‌ താരങ്ങൾ എത്താറുണ്ട്. ഐപിഎല്ലിൽ കളിക്കാൻ കഴിഞ്ഞാൽ അത് ഏതൊരു ക്രിക്കറ്റർക്കും അത് ഒരു ഭാഗ്യമാണ്. ഇന്ത്യക്ക് എതിരായ ടി :20 പരമ്പരക്ക്‌ ശേഷം എന്നെ രണ്ട് ഐപിൽ ടീമുകൾ സമീപിച്ചിട്ടുണ്ട് പക്ഷേ ആ ടീമുകളുടെ പേരുകൾ പറയുവാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല “ഹസരംഗ അഭിപ്രായം വിശദമാക്കി.ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ താരം മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജുവിനെ മൂന്ന് ടി :20 മത്സരങ്ങളിലും തന്നെ തുടർച്ചയായി പുറത്താക്കി റെക്കോർഡ് സ്വന്തമാക്കി

Scroll to Top