ഇന്ത്യ – സൗത്താഫ്രിക്കന്‍ പരമ്പര ത്രില്ലിങ്ങ് പോരാട്ടത്തിലൂടെ തുടക്കമായി. ആദ്യ മത്സരത്തില്‍ മഴ കാരണം 40 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ 250 റണ്‍സാണ് ഇന്ത്യക്ക് മുന്‍പില്‍ സൗത്താഫ്രിക്ക ലക്ഷ്യം വച്ചത്.
സൗത്താഫ്രിക്കന്‍ ബോളിംഗിനു മുന്നില്‍ വിറച്ച ഇന്ത്യന്‍ ടീം ഒരു ഘട്ടത്തില്‍ 51 ന് 4 എന്ന നിലയിലായിരുന്നു. പിന്നീട് ശ്രേയസ്സ് അയ്യര്‍, താക്കൂര്‍ എന്നിവരോടൊപ്പം സഞ്ചു സാംസണ്‍ വിജയത്തിനടുത്ത് എത്തിച്ചു. മത്സരത്തില്‍ 63 പന്തില്‍ 86 റണ്‍സ് നേടിയ സഞ്ചു സാംസണ്‍ അവസാന നിമിഷം ഒറ്റക്ക് പോരാടി. എന്നാല്‍ 9 റണ്‍ അകലെയാണ് എത്താന്‍ കഴിഞ്ഞത്.
സഞ്ചുവിന്‍റെ ഈ പോരാട്ടത്തിന് നിരവധി ആളുകളാണ് പ്രശംസയുമായി എത്തുന്നത്. ഹൈ ക്വാളിറ്റി ഇന്നിംഗ്സ് എന്ന് സേവാഗ് വിശേഷിപ്പിച്ചപ്പോള്‍, ഈ പ്രകടനം മുന്നോട്ട് പോകുമ്പോള്‍ ആത്മവിശ്വാസം തരുമെന്ന് ഇയാന്‍ ബിഷപ്പ് കുറിച്ചു.
വരുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ സഞ്ചു സാംസണ്‍ ഉള്‍പ്പെട്ടിരുന്നില്ലാ. സഞ്ചുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു എന്നും ചിലര്‍ പറയുന്നുണ്ട്.