സഞ്ചു സാംസണ്‍ യുവരാജ് സിങ്ങിനെപ്പോലെ. പ്രശംസയുമായി ഡെയ്ല്‍ സ്റ്റെയ്ന്‍

sanju samson and yuvaraj singh

സൗത്താഫ്രിക്കകെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. സൗത്താഫ്രിക്ക ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 40 ഓവറില്‍ 240 റണ്‍സില്‍ എത്താനാണ് സാധിച്ചത്. ടോപ്പ് ഓഡര്‍ പരാജയപ്പെട്ടപ്പോള്‍ സഞ്ചു സാംസണിന്‍റ പോരാട്ടമാണ് വിജയത്തിനടുത്ത് എത്തിച്ചത്.

63 പന്തില്‍ 9 ഫോറും 3 സിക്സും സഹിതം 86 റണ്‍സാണ് താരം നേടിയത്. മത്സരത്തില്‍ ഗംഭീര പോരാട്ടം നടത്തിയ സഞ്ചുവിനെ പ്രശംസിച്ച് ഡേല്‍ സ്റ്റെയ്ന്‍ എത്തി. യുവരാജ് സിങ്ങിനെപ്പോലെയാണ് സഞ്ചു എന്നാണ് മുന്‍ സൗത്താഫ്രിക്കന്‍ പേസര്‍ അഭിപ്രായപ്പെട്ടത്.

” സഞ്ജുവിൻ്റെ ഹിറ്റിങ് കഴിവും ബൗളർമാരെ മുട്ടുകുത്തിക്കുന്ന കഴിവും അവിശ്വസനീയം തന്നെയാണ്. യുവരാജ് സിങിനെ പോലെ സിക്സുകൾ പറത്താനുള്ള ശക്തിയും കഴിവും സഞ്ജുവിനുണ്ട്. ” സ്റ്റാർ സ്പോർട്സ് ഷോയില്‍ ഡെയ്ൽ സ്റ്റെയ്ൻ പറഞ്ഞു.

റബാഡ എറിഞ്ഞ 39ാം ഓവറായിരുന്നു മത്സരത്തില്‍ വഴിത്തിരിവായത്. ആ ഓവറില്‍ സഞ്ചുവിന് സ്ട്രൈക്ക് ലഭിച്ചിരുന്നില്ലാ. അവസാന ഓവറില്‍ 30 റണ്‍സ് വേണമെന്നിരിക്കെ 1 സിക്സും 3 ഫോറുമാണ് സഞ്ചു സ്കോര്‍ ചെയ്തത്.

See also  വേറെ വിക്കറ്റ് കീപ്പറെ നോക്കണ്ട, ലോകകപ്പിനായി റിഷഭ് പന്ത് റെഡി. പിന്തുണ നൽകി പീറ്റേഴ്സൺ.
Scroll to Top