അവിശ്വസിനീയ ക്യാച്ചുമായി ട്രിസ്റ്റന്‍ സ്റ്റബ്സ് – പരമ്പര വിജയവുമായി സൗത്താഫ്രിക്ക

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി സൗത്താഫ്രിക്ക. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 90 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് സൗത്താഫ്രിക്ക നേടിയത്. സൗത്താഫ്രിക്ക ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 101 റണ്‍സില്‍ എല്ലാവരും പുറത്തായി. ജോസ് ബട്ട്ലറുടെ ഫുള്‍ ടൈം ക്യാപ്റ്റന്‍സിയില്‍ ഇതുവരെ ഒരു പരമ്പര പോലും ഇംഗ്ലണ്ടിനു ജയിക്കാനായില്ലാ.

മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ സൗത്താഫ്രിക്കന്‍ ബോളര്‍മാര്‍ 16.4 ഓവറില്‍ എല്ലാവരെയും പുറത്താക്കി. ബോളര്‍മാര്‍ക്ക് ഫീല്‍ഡര്‍മാരും മികച്ച പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ റണ്‍സ് നേടാന്‍ പ്രയാസപ്പെട്ടു. മത്സരത്തില്‍ മൊയിന്‍ അലിയെ പുറത്താക്കാന്‍ അവിശ്വസിനീയ ഫീല്‍ഡിങ്ങ് ശ്രമമാണ് ട്രിസ്റ്റന്‍ സ്റ്റബ്സ് പുറത്തെടുത്തു.

ഏയ്ഡന്‍ മാര്‍ക്രം എറിഞ്ഞ പത്താം ഓവറിലെ അവസാന പന്തില്‍ മൊയിന്‍ അലിയുടെ ബാറ്റില്‍ എഡ്ജായി പന്ത് ഉയര്‍ന്നു പൊങ്ങി. മൊയിന്‍ അലി രക്ഷപ്പെടുമെന്ന് തോന്നിച്ചെങ്കിലും സ്‌റ്റബ്സിന്‍റെ ഒന്നാന്തരം ഫുള്‍ ലെങ്ത് ഡൈവിലൂടേ കൈയ്യില്‍ ഒതുക്കി. മത്സരത്തില്‍ 3 റണ്‍സാണ് മൊയിന്‍ അലി നേടിയത്.

stubbs vs england

നേരത്തെ സൗത്താഫ്രിക്ക ബാറ്റ് ചെയ്തപ്പോള്‍ 4 പന്തില്‍ 8 റണ്‍സ് നേടിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 12 പന്തില്‍ 15 ആയിരുന്നു താരത്തിന്‍റെ നേട്ടം. പരമ്പരയിലെ ആദ്യത്തെ മത്സരം സ്റ്റബ്സിന്‍റെ കഴിവ് ക്രിക്കറ്റ് ലോകം കണ്ടിരുന്നു. സൗത്താഫ്രിക്ക തോറ്റ മത്സരത്തില്‍ 28 പന്തില്‍ 2 ഫോറും 8 സിക്സുമായി 72 റണ്‍സാണ് നേടിയത്‌. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരമാണ് ട്രിസ്റ്റന്‍ സ്റ്റബ്സ്

Previous articleകോഹ്ലി വരണമായിരുന്നു. സഞ്ചു സാംസണിനു സമ്മര്‍ദമില്ലാതെ കളിക്കാം ; ഡാനിഷ് കനേരിയ
Next articleപരമ്പരയില്‍ മുന്നേറാന്‍ ഇന്ത്യ. ഇന്ത്യന്‍ ഇലവനില്‍ മാറ്റത്തിനു സാധ്യതയില്ലാ.