വമ്പന്‍ സ്കോറുമായി ഇംഗ്ലണ്ട്. ഒറ്റയാള്‍ പോരാട്ടവുമായി സ്റ്റബ്സ് . ഇംഗ്ലണ്ടിനു 41 റണ്‍സ് വിജയം

stubbs vs england

ദക്ഷിണാഫ്രിക്കകെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനു വിജയം. വമ്പന്‍ സ്കോറുകള്‍ പിറന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 235 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക് നിശ്ചിത 20 ഓവറില്‍ 193 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 41 റണ്‍സിന്‍റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്റ്റോയുടെ കരിയറിലെ മികച്ച സ്കോറായാ 90 ഉം ഇംഗ്ലണ്ടിനായി ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയും നേടിയ മൊയിന്‍ അലിയും ചേര്‍ന്നാണ് കൂറ്റന്‍ സ്കോറില്‍ എത്തിച്ചത്. തകര്‍പ്പന്‍ ഫോം തുടരുന്ന ജോണി ബെയര്‍സ്റ്റോ മലാനുമായി (23 പന്തില്‍ 43) മൂന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനു ശേഷമാണ് മൊയിന്‍ അലിയും ബെയര്‍സ്റ്റോയും ചേര്‍ന്ന് സൗത്താഫ്രിക്കന്‍ ബോളര്‍മാരെ നിരന്തരം അതിര്‍ത്തി കടത്തിയത്.

343296

ഇരുവരും ചേര്‍ന്ന് വെറും 35 പന്തില്‍ 101 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ജോണി ബെയര്‍സ്റ്റോ 53 പന്തില്‍ 3 ഫോറും 8 സിക്സുമായി 90 റണ്‍സ് നേടിയപ്പോള്‍ മൊയിന്‍ അലി 18 പന്തില്‍ 2 ഫോറും 6 സിക്സുമായി 52 റണ്‍സ് നേടി. 7 പന്തില്‍ 22 റണ്‍സുമായി ജോസ് ബട്ട്ലര്‍, ടീമിനു മികച്ച തുടക്കം നല്‍കിയിരുന്നു. സൗത്താഫ്രിക്കക്കായി ലുങ്കി എന്‍ഗീഡി 5 വിക്കറ്റ് വീഴ്ത്തി.

See also  ഗെയ്‌ലിന്റെയും കോഹ്ലിയുടെയും സെഞ്ച്വറി റെക്കോർഡ് മറികടന്ന് ജോസേട്ടൻ. സമ്പൂർണ ബട്ലർ ആധിപത്യം.
343289

മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറില്‍ 7 ന് 2 എന്ന നിലയിലേക്ക് സൗത്താഫ്രിക്ക തകര്‍ന്നിരുന്നു. പിന്നീട് റീസ ഹെന്‍റിക്ക്സ് (57) ഫിഫ്റ്റിയുമായി ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. 86 ന് 4 എന്ന നിലയില്‍ വീഴുമ്പോഴാണ് ട്രിസ്റ്റന്‍ സ്റ്റബ്സ് എത്തുന്നത്. പിന്നീട് സൗത്താഫ്രിക്കക്ക് വേണ്ടത് 10.2 ഓവറില്‍ 149 റണ്‍സ്. പിന്നിട് കണ്ടത് സ്റ്റബ്സിന്‍റെ ഒറ്റയാള്‍ പോരാട്ടം. 28 പന്തില്‍ 2 ഫോറും 8 സിക്സുമായി 72 റണ്‍സാണ് യുവതാരം നേടിയത്. 19ാം ഓവറിന്‍റെ ആദ്യ പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് പുറത്തായതോടെ ഇംഗ്ലണ്ടിനു ആശ്വാസമാവുകയായിരുന്നു.

Scroll to Top