❛അവരുടെ സമയവും വരും❜ രോഹിത് ശര്‍മ്മ പറയുന്നത് ഇങ്ങനെ

റാഞ്ചിയിൽ നടന്ന ഇന്ത്യ :ന്യൂസിലാന്‍റ് രണ്ടാം ടി :20യിലും മികച്ച വിജയവുമായി ടി :20 പരമ്പരയിൽ അധിപത്യം ഉറപ്പിച്ച് ഇന്ത്യൻ ടീം. നേരത്തെ ഒന്നാം ടി :20യിൽ 5 വിക്കറ്റ് ജയം കരസ്ഥമാക്കിയ രോഹിത് ശർമ്മയും സംഘവും ഇത്തവണ 7 വിക്കറ്റിന്‍റെ മാസ്മരിക വിജയമാണ് നേടിയത്. എല്ലാ അർഥത്തിലും എതിരാളികൾക്ക് മേലെ ആധിപത്യം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനായി ബൗളിംഗ് നിര ശക്തമായ പ്രകടനം വീണ്ടും ആവർത്തിച്ചപ്പോൾ ലോകേഷ് രാഹുലും രോഹിത് ശർമ്മയും ചേർന്ന ഓപ്പണിങ് ജോഡി സമ്മാനിച്ചത് മറ്റൊരു സെഞ്ച്വറി പാർട്ണർഷിപ്പ്. കൂടാതെ അവസാനം രണ്ട് സിക്സ് അടിച്ചുള്ള റിഷാബ് പന്തിന്‍റെ ഫിനിഷിങ് മികവും ഏറെ കയ്യടികൾ നേടി. സ്ഥിരം ടി :20 ക്യാപ്റ്റൻ റോളിൽ കൂടി നിയമിതനായ രോഹിത് ശർമ്മക്ക്‌ ഈ പരമ്പര നേട്ടം ഇരട്ടി മധുരമായി മാറി.

എന്നാൽ തുടർച്ചയായ രണ്ട് മത്സരങ്ങൾ ജയിച്ച സ്ഥിതിക്ക് നവംബർ 21നുള്ള മൂന്നാം ടി :20യിൽ ഇന്ത്യൻ ടീം ചില യുവ താരങ്ങൾക്ക് അവസരം നൽകുവാൻ മാറ്റങ്ങൾ കൊണ്ടുവരുമോയെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഹെഡ് കോച്ച് ദ്രാവിഡ്‌ സ്‌ക്വാഡിലുള്ള എല്ലാവർക്കും അവസരം നൽകണമെന്നുള്ള അഭിപ്രായം പങ്കുവെച്ചാൽ ഋതുരാജ് ഗെയ്ക്ഗ്വാദ്, ആവേശ് ഖാൻ, യൂസ്വേന്ദ്ര ചാഹൽ എന്നിവർക്ക് മൂന്നാം ടി :20യിലേക്ക് ഒരു അവസരം ലഭിക്കുമെന്നാണ് സൂചന.ഈ വിഷയത്തിൽ അഭിപ്രായം പറയുകയാണ് നായകൻ രോഹിത് ശർമ്മ. തീർച്ചയായും വരാനിരിക്കുന്ന 2022ലെ ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ഒരു ലക്ഷ്യമാണെന്നും കൂടി രോഹിത് വിശദമാക്കുന്നുണ്ട്.

“ഇത് ഒരു യുവ ടീമാണ്. ഈ ടീമിലെ പല താരങ്ങളും മുൻപ് അനേകം കളികൾ കളിച്ച പരിചയമില്ല. കൂടാതെ അവർക്ക് അർഹമായ അവസരവും അവർക്ക്‌ എല്ലാം ആവശ്യമായ സ്വാതന്ത്ര്യവും നൽകേണ്ടത് പ്രധാനമാണ്.ഒരു ടീമിന്റെ നായകൻ എന്നുള്ള നിലയിൽ അത്‌ എന്റെ കൂടി ചുമതലയാണ്. കൂടാതെ ഇത് വരെ അവസരം ലഭിക്കാത്തവർക്കായി ഇനി ഏറെ കാലം മുൻപിലുണ്ട്. നമ്മൾ ഈ വർഷം തന്നെ അനേകം ടി :20കൾ കളിക്കുന്നുണ്ട് “രോഹിത് വാചാലനായി

Previous articleധോണിയുടെ നാട്ടില്‍ ധോണിക്കൊരു സമ്മാനം. ഒറ്റകൈ സിക്സില്‍ ഫിനിഷ് ചെയ്ത് റിഷഭ് പന്ത്.
Next articleക്യാപ്പ് നൽകിയ ശേഷം ദ്രാവിഡ് പറഞ്ഞതെന്ത് :വെളിപ്പെടുത്തി ഹർഷൽ പട്ടേൽ