ക്യാപ്പ് നൽകിയ ശേഷം ദ്രാവിഡ് പറഞ്ഞതെന്ത് :വെളിപ്പെടുത്തി ഹർഷൽ പട്ടേൽ

ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം വളരെയധികം ആവേശത്തിലാക്കിയാണ് കിവീസിന് എതിരായ രണ്ടാം ടി :20യിലും രോഹിത് ശർമ്മയും സംഘവും ജയം നേടിയത്. ഏഴ് വിക്കറ്റ് ജയത്തിനൊപ്പം ഈ ഒരു ടി :20 പരമ്പരയിൽ 2-0ന് മുന്നിലെത്തിയ ഇന്ത്യൻ ടീമിന് ലോകകപ്പിലെ നിരാശകൾ എല്ലാം മറ്റുവാനുള്ള വഴിയായി പരമ്പര മാറികഴിഞ്ഞു. ടോസ് നഷ്ടമായി മികച്ച ട്രാക്കിൽ ബാറ്റിങ് ആരംഭിച്ച കിവീസ് ടീമിനെ ചെറിയ ടോട്ടലിലേക്ക് ഒതുക്കിയ ഇന്ത്യൻ ബൗളർമാരും പതിവ് ഫോമിൽ തിളങ്ങിയ ബാറ്റ്‌സ്മാന്മാരും സമ്മാനിച്ചത് മറ്റൊരു സൂപ്പർ ജയം. തന്റെ അരങ്ങേറ്റ അന്താരാഷ്ട്ര മത്സരം കളിച്ച പേസർ ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി മാൻ ഓഫ് ദി മാച്ച് അവാർഡും കരസ്ഥമാക്കി കയ്യടികൾ നേടി.

നേരത്തെ മത്സരത്തിന് മുൻപായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അഗാർക്കറുടെ കൈകളിൽ നിന്നും തന്റെ ക്യാപ്പ് വാങ്ങിയ ഹർഷൽ പട്ടേൽ ഐപിഎല്ലിൽ താൻ എന്ത്‌ റോളാണോ ബാംഗ്ലൂർ ടീമിനയായി ഭംഗിയായി നിറവേറ്റിയത് അതേ റോൾ അതിലും ഭംഗിയായി കന്നി ടി :20യിൽ തന്നെ പുറത്തെടുത്തു. മത്സരത്തിന് മുൻപ് ഏറെ നേരം ഹെഡ് കോച്ചായ ദ്രാവിഡ്‌ പേസർക്ക്‌ അരികിലേക്ക് എത്തി സംസാരിച്ചിരുന്നു. കൂടാതെ ഇന്ത്യൻ ടീം ക്യാപ്പ് നൽകിയ ശേഷം അഗാർക്കറും അൽപ്പം നിർദ്ദേശങ്ങൾ താരത്തിനും ഒപ്പം പങ്കുവെച്ചിരുന്നു. ഇപ്പോൾ എന്താണ് ഈ ഇതിഹാസം താരങ്ങൾ പറഞ്ഞതെന്ന് കൂടി വ്യെക്തമാക്കുകയാണ് ഹർഷൽ പട്ടേൽ.

തന്നെ പോലെ ഏറെ കാലം ആഭ്യന്തര ക്രിക്കറ്റിൽ അടക്കം കളിച്ച ഒരു താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോൾ അത് ഒരു അഭിമാന നിമിഷമാണെന്ന് പറഞ്ഞ ഹർഷൽ പട്ടേൽ ഈ ടീമും എല്ലാ സഹതാരങ്ങളും തനിക്ക് നൽകുന്ന വൻ സപ്പോർട്ടിനെ കുറിച്ചും വാചാലനായി. “എക്കാലവും ഇന്ത്യക്കായി കളിക്കുക നാം എല്ലാം ആഗ്രഹിക്കും.രാഹുൽ ദ്രാവിഡ് സാർ എന്നോട് നീ നിന്റെ എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയാണ് ഈ ഒരു മത്സരത്തിന് ഇറങ്ങുന്നത്. അതിനാൽ തന്നെ കളിയെ എൻജോയ് ചെയ്യാനും അതിനൊപ്പം പ്രകടനം കാഴ്ചവെക്കാനും ആവശ്യപെട്ടു “ഹർഷൽ പട്ടേൽ പറഞ്ഞു.