ലോക ക്രിക്കറ്റ് ആരാധകരിൽ എല്ലാം വളരെയേറെ ചർച്ചയായി മാറിയ ഒരു വിഷയമാണ് ലോക ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ തോൽവി. സതാംപ്ടണിലെ ഫൈനലിൽ എട്ട് വിക്കറ്റിനാണ് കിവീസ് ടീം ഇന്ത്യയെ തോൽപ്പിച്ചത്. ഫൈനലിലെ മിന്നും വിജയം ന്യൂസിലാൻഡ് ടീമിന് പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ലോകകപ്പ് കിരീടം സമ്മാനിച്ചതിന് പിന്നാലെ ന്യൂസിലാൻഡ് സ്റ്റാർ പേസ് ബൗളർ ടിം സൗത്തിയുടെ പുത്തൻ തീരുമാനമാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികളും ന്യൂസിലാൻഡ് ആരാധകരും ഏറ്റെടുക്കുന്നത്. ഫൈനലിൽ താൻ ധരിച്ച ജേഴ്സി ലേലത്തിൽ വെക്കുവാൻ താരം തീരുമാനിച്ചു. ഏറെ വൈകാതെ ലേലത്തിൽ വെക്കുന്ന ജേഴ്സിയിൽ കിവീസ് ടീമിലെ എല്ലാ താരങ്ങളും ഒപ്പിട്ടിട്ടുണ്ട്.
അതെസമയം താരം ജേഴ്സി ലേലത്തിൽ വിൽപ്പനക്കായി വെക്കുവാനുള്ള പ്രധാന കാരണമാണ് ശ്രദ്ദേയം. ന്യൂസിലാൻഡിലെ ഒരു എട്ട് വയസ്സുകാരി ക്യാൻസർ രോഗം ബാധിച്ച പെൺകുട്ടിയുടെ ചികിത്സ ചിലവിനുള്ള പണം കണ്ടെത്തുവാനുമാണ് താരത്തിന്റെ ഈ ലേലം.സൗത്തിയുടെ ജേഴ്സി ലേലത്തിൽ വിറ്റ് പോകുമ്പോൾ ലഭിക്കുന്ന മുഴുവൻ തുകയും ആ എട്ട് വയസ്സുകാരി പെൺകുട്ടിയുടെ എല്ലാ ചികിത്സക്കുമായുള്ള ഒരു ഫണ്ടിന്റെ രൂപത്തിൽ കുടുംബത്തിന് നൽകും എന്നും സൗത്തീ അറിയിക്കുന്നു.
“ആ കുട്ടിയുടെ ദുഃഖത്തിൽ ഞാൻ ഏറെ വിഷമത്തോടെ പങ്കുചേരുന്നു. എന്റെ ഈ ലേലത്തിൽ നിന്നായി ലഭിക്കുന്ന ഒരു തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകാം എന്നാണ് എന്റെ വിശ്വാസം. ക്രിക്കറ്റിൽ നാം വിജയവും തോൽവിയും എല്ലാം ഏറെ നേരിട്ടുണ്ട് എങ്കിലും ആ ബാലിക അനുഭവിക്കുന്ന വെല്ലുവിളിക്ക് മുൻപിൽ ഇതൊന്നും ഒന്നുമല്ലയെന്നതാണ് സത്യം ” സൗത്തീ വൈകാരികമായി അഭിപ്രായം വിശദമാക്കി
എന്നാൽ സതാംപ്ടണിലെ ഫൈനലിൽ രണ്ട് ഇന്നിങ്സിലും ടിം സൗത്തീ മികച്ച രീതിയിൽ പന്തെറിഞ്ഞു. കൂടാതെ താരം 30 റൺസ് ആദ്യ ഇന്നിങ്സിൽ നേടിയത് കിവീസ് ടീമിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് കൂടിയായ 32 റൺസിൽ വലിയൊരു ഘടകമായി മാറി. ഒന്നാം ഇന്നിങ്സിൽ ഒരു വിക്കറ്റ് വീഴ്ത്തിയ സൗത്തീ രണ്ടാം ഇന്നിങ്സിൽ ഓപ്പണർമാരുടെ അടക്കം നാല് വിക്കറ്റ് വീഴ്ത്തി.