കളി കണ്ടവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ബ്രില്ല്യന്‍റ് ബില്ലിങ്ങ്സ്

ശ്രീലങ്കകെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ റണ്ണൗട്ടുമായി ഇംഗ്ലണ്ട് താരം സാം ബില്ലിങ്ങ്സ്. 40 മീറ്ററോളം ഓടി ത്രോയില്‍ ഡയറക്റ്റ് ഹിറ്റാക്കിയാണ് ശ്രീലങ്കന്‍ താരത്തെ മടക്കിയത്.

മത്സരത്തിന്‍റെ 43ാം ഓവറിലാണ് സംഭവം. ഡീപ് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട് ഡബിളിടക്കാന്‍ കരുണരത്ന ശ്രമിച്ചു. ഇതു മനസ്സിലാക്കി അതിവേഗം പന്ത് കൈകലാക്കി ബില്ലിങ്ങ്സ് സ്റ്റംപിനു നേരെ എറിയുകയായിരുന്നു. ബില്ലിങ്ങ്സിന്‍റെ ബ്രില്ല്യന്‍റ് ത്രോ സ്റ്റംപില്‍ മുത്തമിടുമ്പോള്‍ പ്രവീണ്‍ ജയവിക്രമക്ക് ക്രീസില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ലാ.

ഈ വിക്കറ്റോടെ ശ്രീലങ്കന്‍ ഇന്നിംഗ്സില്‍ 185 റണ്‍സില്‍ ഒതുങ്ങി. തകര്‍പ്പന്‍ ബോളിംഗ് പ്രകടനം കാഴ്ച്ചവച്ച ക്രിസ് വോക്സാണ് ശ്രീലങ്കയെ ചെറിയ സ്കോറില്‍ ഒതുക്കിയത്. 10 ഓവറില്‍ 5 മെയ്ഡനടക്കം 4 വിക്കറ്റാണ് ക്രിസ് വോക്സ് വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 80 റണ്‍സിനു 4 വിക്കറ്റ് വീണെങ്കിലും ജോ റൂട്ട് (79) മൊയിന്‍ അലി (28) എന്നിവര്‍ ഇംഗ്ലണ്ടിനെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. നേരത്തെ ജോണി ബെയര്‍സ്റ്റോയുടെ 21 പന്തില്‍ 43 റണ്‍സ് മികച്ച തുടക്കമാണ് നല്‍കിയത്.

പരമ്പരയിലെ രണ്ടാം ഏകദിനം ജൂലൈ 1 ന് നടക്കും. നേരത്തെ അവസാനിച്ച ടി20 പരമ്പരയിലെ മൂന്നു മത്സരവും ഇംഗ്ലണ്ട് വിജയിച്ചു.