കോഹ്ലിയുടെ ആ വാക്ക് ഉദ്ദേശിച്ചത് ആരെയാണ് :ചർച്ചയായി ആകാശ് ചോപ്രയുടെ അഭിപ്രായം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ ദയനീയ തോൽവിക്ക്‌ പിന്നാലെയാണ്. ആരാധകർ ഇത്തരത്തലൊരു മോശം പ്രകടനം അതും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഗംഭീരമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ടീമിന്റെ ഭാഗത്തുനിന്നും. ന്യൂസിലാൻഡ് ടീമിനോട് 8വിക്കറ്റിന്റെ തോൽവി സതാംപ്ടണിൽ വഴങ്ങിയ ഇന്ത്യൻ ടീം നിലവിൽ മൂന്ന് ആഴ്ച ഹോളിഡേയിലാണ്. ഇംഗ്ലണ്ടിന് എതിരായ നിർണായക ടെസ്റ്റ് പരമ്പരക്ക്‌ മുന്നോടിയായി പരിശീലനം ഇന്ത്യൻ സംഘം ആരംഭിക്കുമെന്നാണ് സൂചന. രണ്ടാം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. വിരാട് കോഹ്ലിയും ടീമും കടുത്ത കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നാണ് ബിസിസിഐയുടെ നിർദ്ദേശവും.

എന്നാൽ ക്രിക്കറ്റ്‌ ആരാധകരിലും ഒപ്പം ക്രിക്കറ്റ്‌ ലോകത്തും സജീവമായ ചർച്ചക്ക് കാരണമായിരിക്കുന്നത് ഫൈനലിലെ തോൽവിക്ക് ശേഷമുള്ള നായകൻ വിരാട് കോഹ്ലിയുടെ വാക്കുകളാണ്. ചിലരുടെ ഉദ്ദേശിമില്ലാത്ത കളിയെ കുറിച്ചാണ് കോഹ്ലി വിമർശനം ഉന്നയിച്ചത്. ചില താരങ്ങൾ ഫൈനലിൽ പ്രത്യേകിച്ച് ഒരു ഉദ്ദേശവുമില്ലാതെയാണ് കളിച്ചത് എന്ന് കോഹ്ലി പറഞ്ഞപ്പോൾ ടീമിലെ പ്രധാന താരങ്ങളായ ചേതേശ്വർ പൂജാര കൂടാതെ ഉപനായകൻ രഹാനെ, റിഷാബ് പന്ത് എന്നിവരെയാണ് കോഹ്ലി സൂചിപ്പിച്ചത്‌ എന്നും ആരാധകർ വിലയിരുത്തുന്നു. ഇക്കാര്യത്തിൽ യൂട്യൂബ് ചർച്ചയിൽ തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരവും പ്രശസ്ത ക്രിക്കറ്റ്‌ കമന്റേറ്ററുമായ ആകാശ് ചോപ്ര.

“കോഹ്ലിയുടെ ആ വാക്കുകൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നില്ല. കോഹ്ലി ഉദ്ദേശം എന്ന് പറഞ്ഞത് ആരെ ആണ് .ഫൈനലിൽ റിഷാബ് പന്ത് വമ്പൻ ഷോട്ടുകൾ കളിക്കുവാൻ ശ്രമിച്ചതാണോ കോഹ്ലി സൂചിപ്പിക്കുന്ന തെറ്റ്. റിഷാബ് അവന്റെ ശൈലിയിൽ കളിച്ചു. രോഹിത് ഓപ്പണിങ്ങിൽ അമിതമായ പ്രതിരോധം കാണിച്ചതാണോ കോഹ്ലി പറയുന്നത്. എന്റെ വിശ്വാസം പൂജാരയും രഹാനെയും വരുന്ന ഇംഗ്ലണ്ട് പരമ്പരയിൽ മികച്ച ബാറ്റിങ് കാഴ്ചവെക്കും എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും അവരുടേതായ ശൈലി കാണും. അതിനാവണം ടീമും എല്ലാ പ്രാധാന്യവും നൽകേണ്ടത് “ആകാശ് ചോപ്ര അഭിപ്രായം വിശദമാക്കി.