ഇത് ഇന്ത്യ കണ്ടെത്തിയ പുതിയ യുവരാജ്.. ആ പാഠവം അവനിലുണ്ട്. തിലക് വർമയെ പ്രശംസിച്ച് സോഷ്യൽ മീഡിയ.

F3BsPaEagAAMq80 1

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് യുവതാരം തിലക് വർമ കാഴ്ചവച്ചിരിക്കുന്നത്. മത്സരത്തിൽ നിർണായ സമയത്ത് ക്രീസിലെത്തി സൂര്യകുമാർ യാദവിനൊപ്പം ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ തിലക് വർമ്മയ്ക്ക് സാധിച്ചിരുന്നു. മാത്രമല്ല ഇന്ത്യയെ ഫിനിഷിംഗ് ലൈനിൽ എത്തിച്ച ശേഷമാണ് തിലക് വർമ മൈതാനം വിട്ടത്.

നിർഭാഗ്യവശാൽ തന്റെ അർധസെഞ്ച്വറി പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിലും പൂർണ്ണമായും ആരാധകരെ കയ്യിലെടുക്കാൻ തിലകിന് കഴിഞ്ഞിട്ടുണ്ട്. ഇതിനുശേഷം തിലക് വർമ്മയെ മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങുമായി താരതമ്യം ചെയ്തു കൊണ്ടാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.

തിലക് വർമയുടെ ഓരോ ഷോട്ടുകളും യുവരാജ് സിംഗിന്റെ ഓർമ്മകൾ സമ്മാനിക്കുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ പറയുന്നത്. ഇന്ത്യയ്ക്കായി 2007 ലോകകപ്പിലും 2011 ലോകകപ്പിലും ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ് യുവരാജ് സിംഗ്. ഇരു ടൂർണമെന്റ്കളിലും താരമായി മാറാനും, ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം സമ്മാനിക്കാനും യുവരാജ് സിംഗിന് സാധിച്ചിരുന്നു. എന്നാൽ യുവരാജിന് ശേഷം അത്തരത്തിലുള്ള ഒരു തകർപ്പൻ ഇടങ്കയ്യൻ ബാറ്ററെ ഇന്ത്യയ്ക്ക് മധ്യനിരയിൽ ലഭിച്ചിരുന്നില്ല. ഇതിനൊരു പരിഹാരമാണ് തിലക് വർമ എന്ന് ആരാധകർ പറയുന്നു.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
F3DZuqIb0AArjIv

വരും മത്സരങ്ങളിലും തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചാൽ യുവരാജ് സിംഗിന് പകരക്കാരനായി മാറാൻ തിലക് വർമ്മയ്ക്ക് സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതിന് അടിസ്ഥാനമായി ആരാധകർ ചൂണ്ടിക്കാട്ടുന്നത് തിലക് വർമയുടെ ആദ്യ 3 മത്സരങ്ങളിലെ പ്രകടനം തന്നെയാണ്. തന്റെ അരങ്ങേറ്റ ട്വന്റി20 മത്സരത്തിൽ 22 പന്തുകൾ നേരിട്ട തിലക് വർമ 39 റൺസ് നേടുകയുണ്ടായി. മറ്റു ബാറ്റർമാരൊക്കെയും പരാജയപ്പെട്ട വേളയിലായിരുന്നു തിലക് വർമയുടെ ഈ തകർപ്പൻ വെടിക്കെട്ട്.

ശേഷം രണ്ടാം മത്സരത്തിൽ തിലക് വർമ നേടിയത് 41 പന്തുകളിൽ 51 റൺസായിരുന്നു. അതിന് ശേഷമാണ് ഈ യുവതാരം മൂന്നാം മത്സരത്തിൽ 37 പന്തുകളിൽ 49 റൺസ് നേടി പുറത്താവാതെ നിന്നത്. ഇതോടെ തന്റെ കരിയറിലെ ആദ്യം 3 മത്സരങ്ങളിൽ നിന്ന് 139 റൺസാണ് തിലക് വർമ നേടിയിരിക്കുന്നത്. ഈ പരമ്പരയിൽ ഇതുവരെ ഏറ്റവുമധികം റൺസ് കണ്ടെത്തിയ താരവും തിലക് വർമ്മ തന്നെയാണ്. മാത്രമല്ല സൂര്യകുമാർ യാദവിന് ശേഷം ഇന്ത്യക്കായി ആദ്യ 3 ട്വന്റി20 ഇന്നിങ്സുകളിൽ 30ലധികം റൺസ് നേടുന്ന ബാറ്ററായി മാറാനും തിലക് വർമയ്ക്ക് സാധിച്ചിട്ടുണ്ട്. എന്തായാലും വലിയ പ്രതീക്ഷകളാണ് ഇന്ത്യയ്ക്ക് തിലക് നൽകുന്നത്.

Scroll to Top