അടുത്ത ഐപിൽ ഫൈനലിൽ അവർ എത്തും : പ്രവചനവുമായി മുൻ താരം

ഐപിൽ മെഗാതാരലേലം കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ അവസാനിച്ചപ്പോൾ എല്ലാ ടീമുകളും മികച്ച സ്‌ക്വാഡിനെ വിളിച്ചെടുക്കാൻ കഴിഞ്ഞെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്. കഴിഞ്ഞ തവണത്തെ ഐപിൽ സീസൺ വിജയികളാണ് ചെന്നൈ സൂപ്പർ കിങ്‌സ്. മഹേന്ദ്ര സിംഗ് ധോണിയുടെ നേത്രത്വത്തിൽ കളിക്കാൻ എത്തുന്ന ചെന്നൈ ടീം ഒരിക്കൽ കൂടി എക്സ്പീരിയൻസിന് പ്രാധാന്യം നൽകി ഒരു ടീമിനെയാണ് തയ്യാറാക്കിയത്. ഫാഫ് ഡൂപ്ലസ്സിസ് അടക്കം താരങ്ങളെ താര ലേലത്തിൽ നഷ്ടമായി എങ്കിലും 25 അംഗ ചെന്നൈ സ്‌ക്വാഡിന് അത്ഭുതങ്ങൾ ഏറെ സൃഷ്ടിക്കാൻ കഴിയുമെന്നാണ് മുൻ താരങ്ങളുടെ അഭിപ്രായം.

ബാറ്റർ ഫാഫ് ഡ്യൂപ്ലസിസ്, പേസർ ഷാർദുൽ താക്കൂർ,ഓസ്ട്രേലിയൻ പേസർ ഹേസെൽവുഡ് എന്നിവരെ ടീമിൽ തിരിച്ചെത്തിക്കാൻ മാനേജ്മെന്റിനായില്ല എങ്കിലും വരുന്ന സീസണിലും ചെന്നൈ സൂപ്പർ കിങ്‌സ് കിരീടം നേടുമെന്നാണ് മുൻ ഓസ്ട്രേലിയൻ താരമായ ബ്രാഡ് ഹോഗിന്‍റെ നിരീക്ഷണം.

” വീണ്ടും ലേല ഹാളിൽ ചെന്നൈ സൂപ്പർ കിങ്സ്‌ ടീം അവരുടെ മികവ് എന്തെന്ന് കാണിച്ച് തരികയാണ്.മികച്ച ഒരു സ്‌ക്വാഡിനെ തയാറാക്കാൻ അവർക്ക് സാധിച്ചു. ഒപ്പം ബാക്ക് അപ്പ് ഓപ്ഷനുകളെ എല്ലാം അവർ കറക്ടായി സ്വന്തമാക്കി “ബ്രാഡ് ഹോഗ് വാചാലനായി.

“ആഭ്യന്തര ക്രിക്കറ്റ്‌ താരങ്ങളെ കുറിച്ച് അവര്‍ മികച്ച പഠനം നടത്തി എന്നത് നമുക്ക് കാണാൻ കഴിഞ്ഞു. കൂടാതെ നഷ്ടമായ ചില താരങ്ങൾക്ക് പകരം അവർ ചിലരെ കൊണ്ടെത്തിച്ചിട്ടുണ്ട്.ഫാഫ് ഡൂപ്ലസ്സിസിന് പകരമുള്ള താരമാണ് കോൺവെ. ഒപ്പം ആദം മിൽനെ വ്യക്തമായ പ്ലാനിൽ ബോൾ ചെയ്യാൻ സാധിക്കുന്ന ഒരു പേസർ തന്നെയാണ്. എനിക്ക് വിശ്വാസമുണ്ട് ധോണിയുടെ ഈ ടീം അടുത്ത സീസണ്‍ ഫൈനലിൽ എത്തും.”ബ്രാഡ് ഹോഗ് അഭിപ്രായം വിശദമാക്കി.

Previous articleഎന്തുകൊണ്ട് സുരേഷ് റെയ്നയെ ആരും വിളിച്ചില്ലാ ? കാരണം കണ്ടെത്തി സുനില്‍ ഗവാസ്കര്‍
Next articleഅവന് 8 കോടി വൻ നഷ്ടമല്ലേ :മുംബൈ ടീമിൽ പ്രശ്നങ്ങൾ അനവധിയെന്ന് മുൻ താരം