അവന് 8 കോടി വൻ നഷ്ടമല്ലേ :മുംബൈ ടീമിൽ പ്രശ്നങ്ങൾ അനവധിയെന്ന് മുൻ താരം

images 2022 02 14T084602.594

ഇക്കഴിഞ്ഞ ഐപിൽ താരലേലത്തിന്റെ ഒന്നാം ദിനം വിമർശനങ്ങൾ വളരെ അധികം കേട്ട ടീമാണ് മുംബൈ ഇന്ത്യൻസ്. ലേലത്തിന്റെ ഒന്നാം ദിനം അധികം സജീവമല്ലാതിരുന്ന മുംബൈ ആകെ സ്‌ക്വാഡിലേക്ക് എത്തിച്ചത് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഇഷാൻ കിഷനെ മാത്രം. മുംബൈയുടെ ഈ ഒരു രീതി ആരാധകരിൽ അടക്കം വളരെ ഏറെ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. പക്ഷേ രണ്ടാം ദിനം തങ്ങളുടെ പ്ലാൻ എന്തെന്ന് വ്യക്തമാക്കുന്ന രീതിയിൽ മികച്ച ഒരുപിടി യുവ താരങ്ങളെയും ഫാസ്റ്റ് ബൗളർമാരെ അടക്കം ടീമിലേക്ക് എത്തിച്ച മുംബൈ ടീം കയ്യടികൾ നേടി. ലേലത്തിന്റെ രണ്ടാം ദിനം എട്ട് കോടിക്ക് ഇംഗ്ലണ്ട് സ്റ്റാർ പേസർ ജോഫ്ര ആർച്ചറെ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് വരുന്ന സീസണുകളിൽ ബുംറ : ജോഫ്ര അർച്ചർ ജോഡി തങ്ങളുടെ ശക്തിയായി മാറുമെന്ന് വിശദമാക്കി കഴിഞ്ഞു.

എന്നാൽ മുംബൈ ഇന്ത്യൻസ് ടീമിലെ പാളിച്ചകളെ കുറിച്ച് ഇപ്പോൾ തുറന്ന് പറയുകയാണ് മുൻ ഓസ്ട്രേലിയൻ താരമായ ബ്രാഡ് ഹോഗ്.ലേലത്തിൽ അനേകം അബദ്ധങ്ങൾ മുംബൈ ടീമിന്റെ ഭാഗത്ത്‌ നിന്നും സംഭവിച്ചതായി പറഞ്ഞ ഹോഗ് ഇത്തവണയും വളരെ മോശം ഒരു ടീമിനെയാണ് മുംബൈ സ്വന്തമാക്കിയത് എന്നും വിമർശിച്ചു.

Read Also -  "ഇന്ത്യൻ ക്രിക്കറ്റർമാർ ധനികരാണ്. വിദേശ ലീഗുകളിൽ കളിക്കേണ്ട ആവശ്യമില്ല "- ഗില്ലിയ്ക്ക് സേവാഗിന്റെ മറുപടി.

മുംബൈ ഇന്ത്യന്‍സിന്റെ മുന്‍നിര ബാറ്റിങ് ശക്തമാണ്. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ് എന്നിവര്‍ ആദ്യ നാലില്‍ കളിക്കും. എങ്കിലും നാലാം നമ്പറില്‍ ഡേവിഡ് റിസ്‌ക്ക് തന്നെയാണ്. അഞ്ചാം നമ്പറില്‍ ആരായിരിക്കും ബാറ്റ് ചെയ്യുകയെന്നത് വലിയ ചോദ്യം തന്നെയാണെന്നും ബ്രാഗ് ഹോഡ് പറഞ്ഞു.

“ജോഫ്ര ആർച്ചർക്ക് എട്ട് കോടി രൂപ നൽകാനുള്ള തീരുമാനം കഠിനമായി മാറി. പ്രത്യേകിച്ചും മുംബൈ ഇഷാൻ കിഷനേ 15 കോടിയിൽ അധികം രൂപക്ക് ടീമിൽ എത്തിച്ച സാഹചര്യത്തിൽ. കൂടാതെ ജോഫ്ര ആർച്ചർ വലിയ റിസ്ക്ക് തന്നെ. അദ്ദേഹം വരുന്ന സീസണിൽ കളിക്കില്ല. ഒരു ഫാസ്റ്റ് ബൗളർക്ക് ലഭിക്കാവുന്ന ഏറ്റവും മോശം പരിക്കാണ് ആർച്ചർ നേരിടുന്നത്. കൂടാതെ അദ്ദേഹം കഴിഞ്ഞ 18 മാസത്തിനിടയിൽ രണ്ട് തവണ വൻ സർജറിക്ക് വിധേയനായി കഴിഞ്ഞു ” ബ്രാഡ് ഹോഗ് നിരീക്ഷിച്ചു. ഇതുവരെ നടന്നതില്‍ വച്ച് മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം ലേലങ്ങളിലൊന്നാണ് ഇത്തവണത്തേതെന്ന് ബ്രാഡ് ഹോഗ് വിമര്‍ശിച്ചു.

Scroll to Top