എന്തുകൊണ്ട് സുരേഷ് റെയ്നയെ ആരും വിളിച്ചില്ലാ ? കാരണം കണ്ടെത്തി സുനില്‍ ഗവാസ്കര്‍

2022 ഐപിഎല്ലിനു മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്നയെ ഒരു ഫ്രാഞ്ചൈസിയും സ്വന്തമാക്കിയിരുന്നില്ലാ. ടൂര്‍ണമെന്‍റ് ചരിത്രത്തിലെ നാലാമത്തെ ടോപ്പ് റണ്‍സ് സ്കോററാണ് സുരേഷ് റെയ്ന. 205 മത്സരങ്ങളില്‍ 5528 റണ്‍സാണ് റെയ്ന നേടിയത്. സുരേഷ് റെയ്നയെ എന്തുകൊണ്ട്  ടീമുകള്‍ താത്പര്യം പ്രകടിപ്പിച്ചില്ലാ എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍.

സുരേഷ് റെയ്നയും ആരും മേടിക്കാത്ത് ഞെട്ടിച്ചു എന്ന് പറഞ്ഞ സുനില്‍ ഗവാസ്കര്‍, ധാരാളം ബൗണ്‍സുള്ള യുഏഈ പിച്ചില്‍ ഭയപ്പെട്ടുകൊണ്ട് ബാറ്റ് ചെയ്ത കാര്യവും മുന്‍ താരം ചൂണ്ടികാട്ടി. ”ഇന്ത്യയിലും ഫാസ്റ്റ് ബൗളർമാരും അത്തരത്തിലുള്ള പിച്ചുകളും ഉണ്ട്, ആ കാരണം കൊണ്ടായിരിക്കാം ടീമുകൾ അവനെ തിരഞ്ഞെടുക്കാതിരുന്നത്, എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി ഫ്രാഞ്ചൈസികൾക്ക് . മാത്രമെ പറയുവാൻ സാധിക്കൂ. ” സുനിൽ ഗാവസ്കർ പറഞ്ഞു.

319555 1

ലേലത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയും അണ്‍സോള്‍ഡായിരുന്നു. ബൗളിംഗിനൊപ്പം ഫീല്‍ഡിങ്ങും പരിഗണിക്കുന്നത് അനിവാര്യമായതുകൊണ്ടാണ് അമിത് മിശ്രയെ ഒഴിവാക്കിയതിനു പിന്നിലെ കാരണം എന്ന് സുനില്‍ ഗവാസ്കര്‍ പറഞ്ഞു.

സുരേഷ് റെയ്നയെ ഒഴിവാക്കിയതിനു പിന്നാലെ ചെന്നൈ മാനേജ്മെന്‍റിനെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ വിശിദീകരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് സി.ഈ.ഓ എത്തിയിരുന്നു.