സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് പരമ്പരകളിൽ വമ്പൻ തോൽവി വഴങ്ങേണ്ടി വന്നത് ഇന്ത്യൻ ടീമിനും ആരാധകർക്കും നൽകിയത് പൂർണ്ണ നിരാശ. ടെസ്റ്റിൽ 2-1ന് തോറ്റത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ പ്രവേശനവും സംശയത്തിലാക്കിയിട്ടുണ്ട്. തുടർ തോൽവികളിൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളിൽ നിന്നും അടക്കം രൂക്ഷ വിമർശനമാണ് ടീം മാനേജ്മെന്റും ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡുമാണ്.
ടീം ഇന്ത്യക്ക് ആവശ്യമായ യുവ താരങ്ങളെ സ്‌ക്വാഡിലേക്ക് എത്തിക്കാൻ ദ്രാവിഡ് പരിശീലകനായിട്ടും സാധിക്കുന്നില്ല എന്നത് ചില മുൻ താരങ്ങൾ അടക്കം ഇതിനകം വിമർശിക്കുന്നുണ്ട്. എന്നാൽ രാഹുൽ ദ്രാവിഡിന് നിർണായകമായ ഉപദേശം നൽകുകയാണ് മുൻ ഇന്ത്യൻ കോച്ചായ രവി ശാസ്ത്രി. ദ്രാവിഡ് ഈ സമയം പാഴാക്കി കളയരുത് എന്നാണ് രവി ശാസ്ത്രി അഭിപ്രായം.
ഇന്ത്യൻ ക്രിക്കറ്റിൽ ഇത് തലമുറ മാറ്റം നടക്കേണ്ട സമയമാണെന്ന് പറഞ്ഞ രവി ശാസ്ത്രി ഈ സമയത്ത് ഹെഡ് കോച്ച് ദ്രാവിഡിന് അനേകം കാര്യങ്ങൾ ചെയ്യാൻ ഉണ്ടെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. പാകിസ്ഥാൻ മുൻ പേസർ ഷോയിബ് അക്തറുമായി യൂട്യൂബിൽ നടത്തിയ സംസാരത്തിലാണ് ശാസ്ത്രി തന്റെ അഭിപ്രായം വിശദമാക്കിയത്. “വളരെ നിർണായക സമയത്തിൽ കൂടിയാണ് ഇപ്പോൾ രാഹുൽ ദ്രാവിഡും ഇന്ത്യൻ ടീമും കടന്ന് പോകുന്നത്. അതിനാൽ തന്നെ ഈ സമയം ദ്രാവിഡ് ഒരിക്കലും തന്നെ പാഴാക്കില്ല എന്നാണ് എന്റെ വിശ്വാസം. നാല് -അഞ്ച് വർഷകാലം ഇന്ത്യൻ ടീമിനെ നയിക്കാനും കുതിപ്പിൽ പങ്കാളികൾ ആകുവാനും സാധിക്കുന്ന താരങ്ങളെ ആവശ്യമുണ്ട് “ശാസ്ത്രി അഭിപ്രായം വ്യക്തമാക്കി
“ഒരേ ഒരു പ്ലാനിലും ചിന്തയിലുമാണ് ഇനിയും മുന്നേറുന്നത് എങ്കിൽ കാര്യങ്ങൾ എല്ലാം നമുക്ക് നഷ്ടമാകും.ടീമിനെ ഏറെ വർഷകാലം മുന്നോട്ട് നയിക്കാനായി കഴിവുള്ള താരങ്ങളെ അതിവേഗം കണ്ടെത്തി അവസരങ്ങൾ നൽകാനായി ദ്രാവിഡും ടീം മാനേജ്മെന്റും ശ്രമിക്കണം. കൂടാതെ എക്സ്പീരിയൻസുള്ള മികച്ച താരങ്ങളും ടാലെന്റ്റ് ഉള്ള അനേകം യുവ താരങ്ങളുമുള്ള ഒരു ടീമിനെയാണ് നമുക്ക് ആവശ്യം ” ശാസ്ത്രി വാചാലനായി.