ബാംഗ്ലൂരിൽ അല്ലെങ്കിൽ ആ ടീമിലേക്ക് :ആഗ്രഹം വ്യക്തമാക്കി സൂപ്പര്‍ താരം

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ ഐപിൽ ആവേശത്തിലാണ്. മെഗാ താരലേലം അടുത്ത മാസം ആരംഭിക്കാനിരിക്കെ ടീമുകൾ എല്ലം പുത്തൻ തന്ത്രവുമായി മികച്ച ഒരു ടീമിനെ സൃഷ്ടിക്കാനുള്ള പ്ലാനിലാണ്.നിലവിലെ എട്ട് ഐപിൽ ടീമുകൾക്ക് ഒപ്പം ആദ്യമായി ഐപിൽ കളിക്കുന്ന ലക്ക്നൗ, അഹമ്മദാബാദ് ടീമുകൾ കൂടി എത്തുമ്പോൾ വരുന്ന താരലേലം വാശിയേറിയതായി മാറുമെന്ന് വ്യക്തം. അതേസമയം ഇത്തവണ ലേലത്തിന് മുൻപായി മൂന്ന് താരങ്ങളെ സ്‌ക്വാഡിൽ നിലനിർത്തിയ ബാംഗ്ലൂർ ടീം ചില താരങ്ങളെ ഒഴിവാക്കിയത് വളരെ ശ്രദ്ധേയമായി മാറിയിരുന്നു. വിരാട് കോഹ്ലി,മാക്സ്വെൽ, സിറാജ് എന്നിവരെ ലേലത്തിന് മുൻപായി സ്‌ക്വാഡിലേക്ക് എത്തിച്ച ബാംഗ്ലൂർ ടീം ആരെയാകും അടുത്ത നായകനാക്കി മാറ്റുകയെന്നത് നിർണായക ചർച്ചയായി മാറി കഴിഞ്ഞു.

എന്നാൽ ഇക്കഴിഞ്ഞ ഐപിഎല്ലിൽ 32 വിക്കറ്റുകൾ വീഴ്ത്തി പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയ ഹർഷൽ പട്ടേലിനെ ബാംഗ്ലൂർ ടീം സ്‌ക്വാഡിലേക്ക് സെലക്ട് ചെയ്തിരുന്നില്ല. സാമ്പത്തികമായ ചില പ്രശ്നങ്ങൾ കാരണമാണ് ബാംഗ്ലൂർ തന്നെ ഒഴിവാക്കിയതെന്ന് പറഞ്ഞ പേസർ തനിക്ക് ബാംഗ്ലൂർ ടീമിനായി തന്നെ തുടർന്നും കളിക്കണമെന്ന് ആഗ്രഹം എന്നും വെളിപ്പെടുത്തി.

കൂടാതെ വരുന്ന ലേലത്തിൽ ബാംഗ്ലൂർ ടീമിലേക്ക് തനിക്ക് എത്താൻ കഴിയുമെന്നുള്ള വിശ്വാസവും താരം വിശദമാക്കി. “ഉറപ്പായും എനിക്ക് ബാംഗ്ലൂർ ടീമിനായി തുടർന്നും കളിക്കണം എന്നാണ് ആഗ്രഹം. ഐപിഎല്ലിൽ എന്റെ കരിയർ മാറ്റിയത് ബാംഗ്ലൂർ ടീം തന്നെ ആണ്.2021ലെ ഐപിൽ സീസണിൽ ബാംഗ്ലൂരിൽ കളിച്ചാണ് എന്റെ ക്രിക്കറ്റ് കരിയർ മാറിയത്.”ഹർഷൽ പട്ടേൽ വാചാലനായി.

images 2022 01 28T134755.180

എന്നാൽ ധോണിയാണ് തന്റെ ആരാധ്യ താരമെന്ന് പറഞ്ഞ ഹർഷൽ പട്ടേൽ കഴിഞ്ഞ ദിവസം ബാംഗ്ലൂർ ടീമിലെ തന്നെ സഹതാരമായ യൂസ്വേന്ദ്ര ചാഹലുമായി നടന്ന സംഭാഷണത്തിനിടയിൽ ചെന്നൈ ടീമിനോടും ധോണിയോടുമുള്ള ഇഷ്ടം വ്യക്തമാക്കിയത്. “തീർച്ചയായും ധോണി ഭായ് അത്രത്തോളം ഞാൻ ആരാധിക്കുന്ന ഒരു താരമാണ്. ധോണി ഭായ് നയിക്കുന്ന ടീമിൽ കളിക്കുവാൻ ആരാണ് ആഗ്രഹം കാണിക്കാത്തത് “ഹർഷൽ പട്ടേൽ തന്‍റെ ആഗ്രഹം പറഞ്ഞു.