കോഹ്ലി – രോഹിത് യുഗത്തിനു ശേഷം ഇനി അവരുടെ കാലം. ശാസ്ത്രി പറയുന്നു

ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം മാറ്റങ്ങൾ സൃഷ്ടിച്ചാണ് ഹെഡ് കോച്ച് രവി ശാസ്ത്രി തന്റെ പരിശീലന കാലയളവ് പൂർത്തിയാക്കി ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് ശേഷം പടിയിറങ്ങിയത്.ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ചരിത്ര നേട്ടങ്ങളിൽ വിരാട് കോഹ്ലിയും സംഘവും കയ്യടികൾ നേടുമ്പോൾ എല്ലാ പ്ലാനുകൾക്കും പിന്നിലെ മാസ്റ്റർ മൈൻഡ് രവി ശാശ്ത്രിയുടേതായിരുന്നു. ഇന്ത്യൻ ടീമിനെ കുറിച്ച് ചില വ്യത്യസ്ത അഭിപ്രായങ്ങൾ പറയുകയാണ് അദ്ദേഹം ഇപ്പോൾ. രോഹിത്:കോഹ്ലി യുഗത്തിന് ശേഷം ആരൊക്കെയാകും ടീം ഇന്ത്യയെ നയിക്കുന്നതെന്ന് പറയുന്ന മുൻ കോച്ച് വാചാലനായി.

ഇന്ത്യൻ ക്രിക്കറ്റിനെ ഭാവിയിൽ വളരെ മികവോടെ നയിക്കാൻ കെൽപ്പുള്ള രണ്ട് നായകൻമാരായി ശാസ്ത്രി പറയുന്നത് ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ പേരുകളാണ്. രാഹുലും ശ്രേയസ് അയ്യരും ഭാവി ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻമാരായി ഉയരുമെന്നാണ് ശാസ്ത്രിയുടെ പ്രവചനം.വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകന്മാരായി വളരെ ഏറെ തിളങ്ങാൻ സാധിക്കുമെന്നും മുൻ ഹെഡ് കോച്ച് അഭിപ്രായപെടുന്നു. “ഇവർ രണ്ട് താരങ്ങളും നായകന്മാരായി തിളങ്ങും എന്നതിൽ എനിക്ക് സംശയമില്ല. കൂടാതെ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇരുവരും മികച്ച ക്യാപ്റ്റൻമാരാണ്. ഇരുവർക്കും ഭാവി ഇന്ത്യൻ നായകന്മാരാകാനുള്ള എല്ലാ നേതൃത്വ ഗുണവുമുണ്ട് “ശാസ്ത്രി നിരീക്ഷിച്ചു.

അതേസമയം നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡിനെ കുറിച്ചും ശാസ്ത്രി വാചാലനായി.”രാഹുൽ ദ്രാവിഡ്‌ എന്താണ്‌ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നത് നാം കണ്ടിട്ടുണ്ട്. അദ്ദേഹം താരങ്ങൾക്ക്‌ എല്ലാം അർഹമായ സ്വാതന്ത്ര്യം നൽകുന്ന ഒരു പരിശീലകനാണ്. അദ്ദേഹത്തിന് ഏറെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും ” ശാസ്ത്രി അഭിപ്രായം വിശദമാക്കി. ടെസ്റ്റ്‌ നായകനായി വിരാട് കോഹ്ലിയാണ് ഇന്ത്യൻ ടീമിനെ ഈ സൗത്താഫ്രിക്കൻ പര്യടനത്തിൽ നയിക്കുന്നത്. വൈസ് ക്യാപ്റ്റൻ രോഹിത് പരിക്ക് കാരണം പരമ്പരയിൽ നിന്നും പിന്മാറിയതിനാൽ ലോകേഷ് രാഹുലാണ് ഉപനായകൻ. ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു രാഹുൽ.

Previous articleലോകത്തിലെ മികച്ച കളിക്കാരില്‍ ഒരാള്‍ക്ക് ആശംസയുമായി ശ്രീശാന്തും.
Next articleകോഹ്ലിയെയോ പൂജാരയേയോ ആശ്രയിച്ചട്ട് മാത്രം കാര്യമില്ലാ. പരമ്പര വിജയം നേടണം എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം