രഞ്ജി കളിക്കൂ. തിരികെ വരൂ :ഉപദേശം നൽകി സൗരവ് ഗാംഗുലി

ഇന്ത്യൻ ടെസ്റ്റ്‌ ടീമിന്റെ പ്രധാന ഘടകമാണ് രഹാനെയും പൂജാരയും. ടെസ്റ്റ്‌ ക്രിക്കറ്റിൽ അനവധി തവണ ഇന്ത്യൻ ടീമിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ജയങ്ങൾ സമ്മാനിച്ചിട്ടുള്ള ഇരുവരും പക്ഷേ ടെസ്റ്റ്‌ ടീമിൽ നിന്നും തന്നെ പുറത്താകുമോയെന്നുള്ള ആശങ്കയിലാണ്. ഇക്കഴിഞ്ഞ ഒന്നര വർഷ കാലമായി ടെസ്റ്റ്‌ മത്സരങ്ങളിൽ മോശം ഫോമിൽ തുടരുന്ന ഇരുവർക്കും ഉപദേശം നൽകുകയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് ചെയർമാൻ സൗരവ് ഗാംഗുലി.

മോശം ബാറ്റിങ് പ്രകടനങ്ങളെ തുടർന്ന് ടെസ്റ്റ്‌ സ്‌ക്വാഡിലേക്ക് എത്തില്ലെന്ന് ഇനി വിശ്വസിക്കുന്ന രഹാനെയോടും പൂജാരയോടും രഞ്ജി മത്സരങ്ങളിൽ കളിച്ച് തിരികെ എത്താനാണ് ഗാംഗുലി നിര്‍ദ്ദേശിക്കുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും രഞ്ജി ട്രോഫിക്ക് തുടക്കം കുറിക്കാനാണ് ബിസിസിഐയുടെ തയ്യാറെടുപ്പുകള്‍

“ഏകദിന ടീമിന്റെ ഭാഗമല്ലാത്ത ഇവർ ഇരുവർക്കും രഞ്ജി ട്രോഫിയിൽ വീണ്ടും വന്ന് കളിക്കുന്നതിന് യാതൊരുവിധ വെല്ലുവിളികളുമില്ല. അജിഖ്യ രഹാനെയും പൂജാരയും ഇന്ത്യൻ ടെസ്റ്റ്‌ സ്‌ക്വാഡിന്റെ നിർണായക താരങ്ങളാണ്.അതിനാൽ രഞ്ജി കളിച്ച് ഫോമിലേക്ക് എത്താനും അവർക്ക് സാധിക്കും “ഗാംഗുലി തുറന്ന് പറഞ്ഞു.ഇക്കഴിഞ്ഞ സൗത്താഫ്രിക്കൻ പര്യടനത്തിലും നിരാശ മാത്രമാണ് ഇരുവരും സമ്മാനിച്ചത്. വരാനിരിക്കുന്ന ശ്രീലങ്കൻ പരമ്പരയിൽ നിന്നും രണ്ട് താരങ്ങളെയും ഒഴിവാക്കിയേക്കും.

അതേസമയം ഇന്ത്യൻ നായകനെക്കാൾ വളരെ ദുഷ്കരമായ റോളാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് ചെയർമാൻ പദവിയെന്ന് പറഞ്ഞ ഗാംഗുലി ഒരു താരത്തിനും രഞ്ജി ട്രോഫി കളിക്കാൻ മടി കാണില്ലയെന്നും വ്യക്തമാക്കി. “രഞ്ജി ട്രോഫി എക്കാലവും വലിയൊരു ടൂർണമെന്റാണ്. എനിക്ക് ഉറപ്പുണ്ട് രഹാനെയും പൂജാരയും രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ച് പഴയ ബാറ്റിങ് ഫോമിലേക്ക് എത്തും. അന്താരാഷ്ട്ര ക്രിക്കറ്റ്‌ താരങ്ങളാണ് എങ്കിലും അവർ രഞ്ജി കളിക്കാൻ വിമുഖത കാണിക്കില്ല. ഞങ്ങൾ എല്ലാം രഞ്ജി കളിച്ചാണ് വളർന്നത് “ദാദ വാചാലനായി.

Previous articleഅവനായി ടീമുകൾ മത്സരിക്കും :10 കോടിക്ക്‌ മുകളിൽ ഉറപ്പെന്ന് മുൻ താരം
Next articleധോണിക്ക് കീഴിൽ കളിക്കണം :ഞാനൊരു കുഞ്ഞിനെ പോലെയെന്ന് ദീപക് ഹൂഡ