അവനായി ടീമുകൾ മത്സരിക്കും :10 കോടിക്ക്‌ മുകളിൽ ഉറപ്പെന്ന് മുൻ താരം

images 2022 02 03T144412.447

ഐപിൽ ടീമുകൾ എല്ലാം വരാനിരിക്കുന്ന മെഗാതാരാലേലത്തെ സംബന്ധിച്ചുള്ള പ്ലാനുകളിലാണ്. മെഗാ താരലേലത്തിൽ മികച്ച സ്‌ക്വാഡിനെ സൃഷ്ടിക്കാനായി 10 ടീമുകളും എത്തുമ്പോൾ ലേലം അത്യന്തം വാശി നിറഞ്ഞതായി മാറുമെന്നത് ഉറപ്പ്. കൂടാതെ ഇത്തവണ ലേലത്തിൽ എല്ലാ ക്രിക്കറ്റ്‌ പ്രേമികളെയും ഞെട്ടിക്കുന്ന ഒരു സർപ്രൈസ് താരം ആരെന്നുള്ള ആകാംക്ഷയും എല്ലാവരിലും സജീവമാണ്. ഇപ്പോൾ ഇക്കാര്യം വിശദമാക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരമായ ബ്രാഡ് കഴിഞ്ഞ ദിവസം പുറത്തുവന്ന 590 താരങ്ങളുടെ അന്തിമ പട്ടികയിൽ നിന്നാണ് മെഗാ താരലേലം നടക്കുക.

ഇത്തവണ എല്ലാവരിലും അമ്പരപ്പ് സൃഷ്ടിക്കാൻ പോകുന്നത് ചെന്നൈ സൂപ്പർ കിങ്‌സ് മുൻ താരമായ ഫാഫ് ഡൂപ്ലസ്സിസ് എന്നാണ് മുൻ ഓസ്ട്രേലിയൻ താരമായ ബ്രാഡ് ഹോഗിന്‍റെ പ്രവചനം.വരുന്ന ലേലത്തിൽ ചെന്നൈ ടീം ഉറപ്പായും ഡൂപ്ലസ്സിനായി എത്തുമെന്ന് പറയാനും ഹോഗ് മറന്നില്ല.

“എനിക്ക് വിശ്വാസമുണ്ട് വരാനിരിക്കുന്ന ലേലത്തിൽ ഫാഫിനായി ടീമുകൾ മത്സരിക്കും. അവന്റെ ബാറ്റിങ് മികവും എക്സ്പീരിയൻസുമെല്ലാം ഏതൊരു ടീമും ആഗ്രഹിക്കും.ഡൂപ്ലസ്സിസ് തന്നെയാകും ഈ ലേലത്തിലെ ഏറ്റവും മൂല്യംമേറിയ താരം. കൂടാതെ 10 കോടി രൂപക്ക് മുകളിൽ അവൻ കരസ്ഥമാക്കും ” ബ്രാഡ് ഹോഗ് പ്രവചിച്ചു.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
images 2022 02 03T144438.493

“സ്ഥിരതയോടെ കളിക്കാൻ കഴിയുന്ന ചുരുക്കം ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് ഫാഫ് ഡൂപ്ലസ്സിസ്. അദ്ദേഹത്തിന്‍റെ സ്ഥിരത മാത്രമല്ല നായകമികവും ടീമുകളെ സ്വാധീനിക്കുന്നതാണ്.എനിക്ക് ഏറെ ഉറപ്പുണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് ടീം ഫാഫിനെ വീണ്ടും ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കും. ബാംഗ്ലൂർ, കൊൽക്കത്ത ടീമുകൾ ഫാഫ് ഡൂപ്ലസ്സിസിനെ മെഗാ താരലേലത്തിൽ നോട്ടമിടും”ബ്രാഡ് ഹോഗ് പറഞ്ഞു.

Scroll to Top