ധോണിക്ക് കീഴിൽ കളിക്കണം :ഞാനൊരു കുഞ്ഞിനെ പോലെയെന്ന് ദീപക് ഹൂഡ

IMG 20220203 WA0008

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ ആരംഭിക്കുവാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. പുതിയതായി എത്തുന്ന അഹമ്മദാബാദ്, ലക്ക്നൗ ടീമുകൾ കൂടി എത്തുമ്പോൾ മെഗാ ലേലം വാശിനിറക്കും എന്നത് ഉറപ്പാണ്.എന്നാൽ ലേലത്തിന് മുൻപായി ഏത് ടീമിലേക്ക് എത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് തുറന്ന് പറയുകയാണ് ആൾറൗണ്ടർ ദീപക് ഹൂഡ.

ഇന്ത്യൻ ടീമിലേക്ക് സ്ഥാനം നേടിയ ദീപക് ഹൂഡ ആഭ്യന്തര ക്രിക്കറ്റിൽ അടക്കം മികച്ച ഫോമിലാണ്. വെസ്റ്റ് ഇൻഡീസ് എതിരായ പരമ്പരക്ക്‌ താരം ഇടം നേടി. മഹേന്ദ്ര സിംഗ് നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലേക്ക് എത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ഹൂഡ ക്യാപ്റ്റൻ ധോണിയെ കുറിച്ചും വാചാലനായി.

IMG 20220203 WA0009

ഇക്കഴിഞ്ഞ ഐപിൽ സീസണിൽ വരെ പഞ്ചാബ് കിങ്സ്‌ താരമായിരുന്ന ദീപക് ഹൂഡ മികച്ച പ്രകടനം തനിക്ക് വരുന്ന ഐപിഎല്ലിൽ പുറത്തെടുക്കാനായി സാധിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. “തീർച്ചയായും ഞാൻ ധോണിക്ക് കീഴിൽ കളിക്കാനായി ആഗ്രഹിക്കുന്നുണ്ട്.ലേലത്തിൽ എനിക്ക് ഏതെങ്കിലും സ്പെഷ്യൽ ടീമൊന്നുമില്ല. എങ്കിലും ഏത് ടീമിനായി കളിക്കാൻ അവസരം ലഭിച്ചാലും ഞാൻ അത് മാക്സിമം ഉപയോഗിക്കും.”ദീപക് ഹൂഡ പറഞ്ഞു.

See also  " സഞ്ജുവും കാർത്തിക്കുമൊക്കെ നന്നായി കളിക്കുന്നുണ്ട്. പക്ഷേ ലോകകപ്പിൽ അവനാണ് ബെസ്റ്റ്. "- പോണ്ടിംഗ് പറയുന്നു.

ലേലത്തിൽ ഏതെങ്കിലും ടീമിനോടായി പ്രത്യക താല്പര്യമുണ്ടോയെന്നുള്ള ചോദ്യത്തിന് ദീപക് ഹൂഡ നൽകിയ മറുപടി ശ്രദ്ധേയമായി. “അങ്ങനെ ഒരു പ്രത്യേക ഇഷ്ടം എനിക്ക് ഇല്ല. ഞാൻ യഥാർത്ഥത്തിൽ കാത്തിരിക്കുന്നത് മെഗാതാരലേലത്തിനായിട്ടല്ല. മറിച്ച് എന്റെ എല്ലാ കാത്തിരിപ്പും ഫെബ്രുവരി മാസം ആറിന് ആരംഭിക്കുന്ന വിൻഡീസ് എതിരായ പരമ്പരക്കായിട്ടാണ്.

കൂടാതെ ധോണി ഭായിക്ക് കീഴിൽ കളിക്കാൻ എനിക്ക് ഒരു ഇഷ്ടം ഉണ്ട്. ഞാൻ അദ്ദേഹം ക്യാപ്റ്റൻസിക്ക് കീഴിലായി കളിക്കാൻ ആഗ്രഹിക്കുന്ന ഒരു കുഞ്ഞിനെ പോലെയാണ് ” ദീപക് ഹൂഡ പറഞ്ഞു

Scroll to Top