ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസണിൽ ഏറ്റവും അധികം ജയങ്ങൾ സ്വന്തമാക്കി ക്രിക്കറ്റ് പ്രേമികളെ എല്ലാം ഞെട്ടിച്ച ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് ലഭിച്ച ഒരു വമ്പൻ ഷോക്കാണ് കഴിഞ്ഞ ദിവസത്തെ രാജസ്ഥാൻ ടീമിന്റെ ജയം. സീസണിൽ തുടർ ജയങ്ങളോടെ എല്ലാ ക്രിക്കറ്റ് ആരാധകരുടെയും പ്രശംസകൾ പിടിച്ചുപറ്റിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് സഞ്ജു സാംസണും സംഘവും പ്ലേഓഫിന് മുൻപായി ഞെട്ടിക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി ബാറ്റിങ് നിര കൂടി ഫോമിലേക്ക് എത്തിയതാണ് രാജസ്ഥാൻ ടീമിന് കരുത്തായി മാറിയത്. കൂടാതെ ഈ സീസണിൽ മൂന്നാമത്തെ മാത്രം തോൽവി വഴങ്ങിയ ചെന്നൈ ടീമിന്റെ ബൗളർമാരെ യാതൊരുവിധത്തിൽ ദയയുമില്ലാതെ രാജസ്ഥാൻ ടീം ബാറ്റ്‌സ്മന്മാർ പ്രഹരിച്ചു. ചെന്നൈ ഉയർത്തിയ 189 റൺസ് വിജയ ലക്ഷ്യം വെറും 17.3 ഓവറിൽ രാജസ്ഥാൻ ടീം മറികടന്നു.
അതേസമയം മികച്ച ഒരു ടോട്ടൽ നേടി എങ്കിലും ഇത്ര ദയനീയമായ തോൽവി ചെന്നൈ ടീം വഴങ്ങിയത് ഒരുവേള ടീം നായകൻ ധോണിക്ക് എതിരെ രൂക്ഷ വിമർശനം ഉയരുവാനുള്ള കാരണവും ആയി കഴിഞ്ഞു. ദീപക് ചഹാർ, ബ്രാവോ എന്നിവരെ പ്ലേയിംഗ് ഇലവനിൽ നിന്നും ഒഴിവാക്കിയുള്ള ചെന്നൈ ടീമിന്റെയും തീരുമാനവും വിമർശനത്തിനുള്ള പ്രധാന കാരണമായി മാറി കഴിഞ്ഞു. കൂടാതെ ധോണിയുടെ ക്യാപ്റ്റൻസി പിഴവുകളെ കുറിച്ചും ആരാധകർ ആക്ഷേപങ്ങൾ ഉയർത്തികഴിഞ്ഞു.എന്നാൽ ഇന്നലെ മത്സരത്തിന് ശേഷം വൻ തോൽവിയുടെ കാരണം ചെന്നൈ നായകൻ ധോണി വിശദമാക്കിയിരുന്നു. രാജസ്ഥാൻ ടീം ബാറ്റിങ് പ്രകടനം ഇപ്രകാരം നടത്തിയാൽ 250 റൺസ് പോലും ഒരു മികച്ച ടോട്ടൽ അല്ലെന്നാണ് ധോണിയുടെ അഭിപ്രായം. ടോസ് നഷ്ടമായത് തിരിച്ചടിയായി മാറി എന്നും പറഞ്ഞ ധോണി മത്സരത്തിൽ മഞ്ഞ് വീഴ്ച രാജസ്ഥാൻ ടീമിന് വളരെ അധികം സഹായകമായിയെന്നും കൂടി പറഞ്ഞു.
“190 റൺസ് ഒരു മികച്ച സ്കോറായിരുന്നു പക്ഷേ മത്സരത്തിൽ അവിചാരിതമായി വന്ന മഞ്ഞ് വീഴ്ച കാര്യങ്ങൾ അവർക്ക് ഏറെ അനുകൂലമാക്കി. കൂടാതെ മത്സരം പുരോഗമിക്കുത്തോറും ബാറ്റിങ് ഏറെ അനായാസമായി മാറി. അവർ ആദ്യത്തെ പവർപ്ലേയിൽ മത്സരം പൂർണ്ണമായി ഞങ്ങളിൽ നിന്നും നേടി. കൂടാതെ ഈ പ്രകാരം ഒരു ഓപ്പണിങ് കൂട്ടുകെട്ട് നേടി എടുക്കുവാൻ കഴിഞ്ഞാൽ 250 പോലും ഒരു മികച്ച സ്കോറാണ് എന്നും എനിക്ക് തോന്നുന്നില്ല.അവരുടെ ലെഗ് സ്പിൻ ബൗളർമാർ പന്തെറിഞ്ഞപ്പോൾ ഷോട്ട് കളിക്കുക അൽപ്പം ബുദ്ധിമുട്ടായിരുന്നു. പിന്നീട് ബാറ്റിങ് അനായാസമായി മാറി.” ധോണി അഭിപ്രായം വിശദമാക്കി.
അതേസമയം ഓപ്പണിങ് വിക്കറ്റിൽ ഫാഫ് ഡൂപ്ലസ്സിസ് :ഗെയ്ക്ഗ്വാദ് എന്നിവരുടെ മികവിനെ കുറിച്ചും ധോണി വളരെ ഏറെ വാചാലനായി. “നമ്മൾ കളിക്കുന്ന ഓരോ പിച്ചിന്റെയും സാഹചര്യം അനുസരിച്ച് സ്കോർ നേടണം എന്നത് പ്രധാനമാണ്. അവർ അത് ഭംഗിയായി നിരവഹിക്കുന്നു. കൂടാതെ ഈ തോൽവിയിൽ നിന്നും കൂടുതൽ പാഠങ്ങൾ പഠിക്കേണ്ടതായി വരുന്നുണ്ട്. നിങ്ങൾ ഒരു തോൽവിയിൽ നിന്നും ഓരോ പാഠം പഠിക്കുന്നുണ്ട്. ഇനി വരുന്ന പ്ലേഓഫ് സന്ദർഭത്തിൽ നിങ്ങൾ പിഴവുകൾക്ക് രണ്ടാമതൊരു അവസരം ലഭിക്കില്ല “നായകൻ ധോണി നിലപാട് വ്യക്തമാക്കി