അന്ന് എനിക്ക് ചെന്നൈ ടീമിൽ അവസരം ലഭിച്ചില്ല :തുറന്ന് പറഞ്ഞു ഋതുരാജ് ഗെയ്ക്ഗ്വാദ്

ഐപിൽ പതിനാലാം സീസണിലെ തന്നെ ഏറ്റവും മികച്ച അനേകം ബാറ്റിങ് മികവ് പിറന്ന ചെന്നൈ സൂപ്പർ കിംഗ്സും ഒപ്പം രാജസ്ഥാൻ റോയൽസ് തമ്മിലുള്ള മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വമ്പൻ ജയവുമായി സഞ്ജുവും ടീമും. സീസണിൽ കളിച്ച മിക്ക മത്സരങ്ങളിലും ബാറ്റിങ് നിര പൂർണ്ണ പരാജയമായ രാജസ്ഥാൻ ടീമിന് ഇന്നലെ പുറത്തെടുക്കുവാൻ കഴിഞ്ഞത് എല്ലാവരെയും ഞെട്ടിച്ച പ്രകടനം.ഇന്നലെ ചെന്നൈ ഉയർത്തിയ 190 റൺസെന്ന ടോട്ടൽ വെറും 17.3 ഓവറിൽ മറികടന്ന സഞ്ജുവും ടീമും പ്ലേഓഫ് പ്രതീക്ഷകൾ ഒരിക്കൽ കൂടി സജ്ജമാക്കി. കൂടാതെ അനേകം ബാറ്റിങ് റെക്കോർഡുകൾ പിറന്ന മത്സരത്തിൽ യശസ്സി ജയ്സ്വാൽ, ശിവം ദൂബൈ എന്നിവരുടെ മാസ്മരിക പ്രകടനവും കയ്യടികൾ നേടി. കൂടാതെ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനായി കന്നി ഐപിൽ സെഞ്ച്വറി കരസ്ഥമാക്കിയ യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്ഗ്വാദ് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി നേട്ടക്കാരനുമായി.

അതേസമയം ഇന്നലെ മത്സരത്തിന് ശേഷം ഋതുരാജ് ഗെയ്ക്ഗ്വാദ് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുക്കുക ആണ്.സെഞ്ച്വറി നേടുവാൻ കഴിഞ്ഞത് വളരെ സന്തോഷമുള്ള കാര്യമാണെങ്കിൽ പോലും ടീമിന്റെ തോൽവിയിലുള്ള തന്റെ നിരാശ വിശദമാക്കുകയാണ് ഋതുരാജ് ഗെയ്ക്ഗ്വാദ്.മത്സരത്തിൽ ആദ്യത്തെ ബോളിൽ ഫോർ അടിച്ച് തന്റെ ബാറ്റിങ് ആരംഭിച്ച താരം ഇത്തവണ സീസണിൽ 500 റൺസ് നേടുന്ന ആദ്യ താരവുമായി മാറി. കൂടാതെ സീസണിലെ ഓറഞ്ച് ക്യാപ്പ് നേടിയ താരം തന്റെ സ്ഥിരതയുടെ മികവ് കാഴ്ചവെച്ചു. മത്സരത്തിൽ 60 ബോളിൽ 9 ഫോറും 5 സിക്സും അടക്കമാണ് താരം 101 റൺസ് അടിച്ചത്.

“മത്സരത്തിൽ തുടക്കത്തിൽ ബാറ്റിങ് അൽപ്പം ബുദ്ധിമുട്ടായിരുന്നു. കൂടാതെ തുടക്കത്തിൽ സ്ലോ വിക്കറ്റും ഒരൽപ്പം നനഞ്ഞതുമായിരുന്നു.പിന്നീട് ഓരോ ഓവറിനും ശേഷം വിക്കറ്റ് കൂടുതലായി മെച്ചപ്പെട്ട് വന്നത് സ്കോറിങ് കൂടുതൽ എളുപ്പമാക്കി.ഏതേലും ഒരു ഓപ്പണിങ് ബാറ്റ്‌സ്മാൻ പതിനാല് അല്ലേൽ 15 ഓവർ വരെ ക്രീസിൽ മികവോടെ നിൽക്കേണ്ടത് ആവശ്യമാണ്.അവസാന കളികളിൽ എനിക്ക് അത് ചെയ്യുവാൻ കഴിഞ്ഞില്ല. ഇന്ന് ഭാഗ്യത്താൽ എനിക്ക് അതിനെല്ലാം സാധിച്ചു.ഞാൻ പന്ത് മനോഹരമായി ടൈം ചെയ്യാനും ഷോട്ട് കളിക്കുമ്പോൾ എന്റെ ബോഡിയുടെ ആകൃതി മികച്ച രീതിയിൽ നിലനിർത്താനും വളരെ ഏറെ ആഗ്രഹിക്കുന്നു.ഞാൻ ക്രിക്കറ്റ് കളി ആരംഭിച്ച കാലം മുതലേ എന്റെ ടൈമിംഗ് മികവിൽ വിശ്വസിക്കുന്നു “വാചാലനായി താരം

“2019ലാണ് ഞാൻ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽതിരഞ്ഞെടുക്കപെട്ടത്. അന്ന് എനിക്ക് കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. എന്നാൽ ഡ്രസിങ് റൂമിൽ ആയിരുന്നതിനാൽ കൂടി എനിക്ക് ഒരുപാട് പഠിക്കാനായി.ഞാൻ ചില ദിനചര്യകൾ അറിഞ്ഞു കൂടാതെ ശേഷം ഞാൻ വളരെ വലിയ കഠിനാധ്വാനത്തിലൂടെയാണ് പിന്നീട് കടന്നുപോയത്.ഓറഞ്ച് ക്യാപ്പ് നേട്ടം എനിക്ക് ഇഷ്ടമായി എങ്കിൽ പോലും ജയിക്കുന്നപക്ഷത്ത് നിൽക്കാൻ ഞാൻ ആഗ്രഹിച്ചു “ഋതുരാജ് തന്റെ ഓരോ അഭിപ്രായങ്ങൾ വിശദമാക്കി.