ടീമിന്റെ നല്ലതാണ് പ്രധാനം :വിമർശനവുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം വിവാദങ്ങൾ സൃഷ്ടിച്ചാണ് ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ മാറ്റി പകരം രോഹിത് ശർമ്മയെ നിയമിച്ചത്. സെലക്ഷൻ കമ്മിറ്റി തീരുമാനം പ്രകാരമുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡിന്റെ ഈ കടുത്ത തീരുമാനം ഗുണത്തേക്കാൾ പ്രശ്നങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ സൃഷ്ടിച്ച് കഴിഞ്ഞു. വിരാട് കോഹ്ലി : രോഹിത് ശർമ്മ തർക്കം എന്നുള്ള തരത്തിൽ വാർത്തകൾ പലതും പുറത്തുവന്നെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെ ഈ വിവാദങ്ങൾ ബാധിക്കുമോ എന്നുള്ള സംശയം ക്രിക്കറ്റ്‌ പ്രേമികളിൽ അടക്കം സജീവമാണ്.

ഇന്നലെ പ്രസ്സ് മീറ്റ് വിളിച്ച കോഹ്ലി താനും രോഹിത്തുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്ന് പറഞ്ഞു എങ്കിലും ബിസിസിഐയുടെ ഈ ഒരു മാറ്റത്തെ വിരാട് കോഹ്ലി പൂർണ്ണമായി അംഗീകരിക്കുന്നില്ലെന്ന് അദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തം.

എന്നാൽ ഇപ്പോൾ ഈ വിവാദങ്ങളിൽ തന്റെ അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരം സാബ കരീം. ടീമിന്റെ നല്ലത് മാത്രമാകണം ഇരുവരും എല്ലാ കാലത്തും ചിന്തിക്കേണ്ടതെന്നും പറഞ്ഞ മുൻ താരം ഒരിക്കലും ടീമിന് ദോഷമായി ഒന്നും സംഭവിക്കരുതെന്നും ആവശ്യം ഉന്നയിച്ചു.”ഇപ്പോൾ സംഭവിക്കുന്നതായ കാര്യങ്ങളിൽ എല്ലാവർക്കും തന്നെ വളരെ നിരാശയുണ്ട്. രോഹിത് ഇപ്പോൾ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ കളിക്കാനായി ആഗ്രഹം കാണിക്കുന്നില്ലെന്നും വിരാട് കോഹ്ലി രോഹിത് നായകനായ ടീമിൽ കളിക്കില്ല എന്നുമുള്ള വാർത്തകൾ പല കോണുകളിൽ നിന്നും പ്രചരിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഒരിക്കലും ഇന്ത്യൻ ക്രിക്കറ്റിന് ഇത് നല്ലതല്ല “സാബ കരീം നിരീക്ഷിച്ചു.

“ആരൊക്കെ ഏതൊക്കെ പരമ്പരകൾ കളിക്കണമെന്നതിൽ ബിസിസിഐയുടെ തീരുമാനം അന്തിമമാണ്. കൂടാതെ ഈ കാര്യത്തിൽ താരങ്ങൾ തമ്മിലും വളരെ വിശദമായ ആശയ വിനിമയം നടക്കണം. അതേസമയം സെലക്ഷൻ കമ്മിറ്റിയും ടീം മാനേജ്മെന്റ് തമ്മിലുള്ള വ്യക്തമായ ആശയവിനിമയം ഉറപ്പാക്കേണ്ടത് ബിസിസിഐയുടെ ഉത്തരവാദിത്വമാണ്. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളിൽ ഞാൻ അതാണ്‌ പ്രതീക്ഷിക്കുന്നത് .ഒരിക്കലും ടീമിന് ദോഷം സൃഷ്ടിക്കുന്നതായിട്ടുള്ള കാര്യങ്ങൾ താരങ്ങൾ ചെയ്യില്ലെന്ന് ഞാൻ വിശ്വസിക്കുന്നു “മുൻ താരം അഭിപ്രായം വിശദമാക്കി.

Previous articleആഷസ്സിലെ രണ്ടാം ടെസ്റ്റിനു മുന്‍പേ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പുറത്ത്. പകരം സൂപ്പര്‍ നായകന്‍
Next articleഗാംഗുലി മൗനം ഉപേക്ഷിക്കണം : വിമർശനവുമായി സുനിൽ ഗവാസ്ക്കർ