ആഷസ്സിലെ രണ്ടാം ടെസ്റ്റിനു മുന്‍പേ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പുറത്ത്. പകരം സൂപ്പര്‍ നായകന്‍

20211216 080209

ആഷസ് ടെസ്റ്റ്‌ പരമ്പരയിലെ ആദ്യത്തെ മത്സരം ജയിച്ച് മുന്നേറുന്ന ഓസ്ട്രേലിയൻ ടീമിന് കനത്ത തിരിച്ചടി സമ്മാനിച്ചാണ് നായകൻ പാറ്റ് കമ്മിൺസിന്റെ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.പിങ്ക് ബോൾ ടെസ്റ്റിൽ നിന്നും പിന്മാറേണ്ടി വന്ന ക്യാപ്റ്റൻ കമ്മിന്‍സിന് പകരം മുൻ നായകനും വൈസ് ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയൻ ടീമിനെ നയിക്കുക. കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്ത ഒരു കോവിഡ് പോസിറ്റീവ് കേസ് വ്യക്തിയുമായി താമസിക്കുന്ന ഹോട്ടലിൽ വെച്ച് വളരെ അടുത്ത സമ്പർക്കത്തിൽ വന്നതാണ് നായകന് വൻ തിരിച്ചടിയായി മാറി കഴിഞ്ഞത്. ഇതോടെ രണ്ടാം ടെസ്റ്റ്‌ മത്സരത്തിൽ നിന്നും പിന്മാറേണ്ടി വന്ന കമ്മിൻസിനെ നിരീക്ഷണത്തിലാക്കി കഴിഞ്ഞു.

കഴിഞ്ഞ ദിവസം മറ്റൊരു കളിക്കാരനും ഒപ്പം ഹോട്ടലിലെ ഫുഡ്‌ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുകയായിരുന്ന പാറ്റ് കമ്മിൻസിന്റെ അരികിലായി ഇരുന്ന മറ്റൊരു വ്യക്തിക്കാണ് കോവിഡ് പോസിറ്റീവായി മാറിയത്. ഇതോടെ ബന്ധപ്പെട്ട അധികൃതരിൽ നിന്നും നിർദ്ദേശം ലഭിച്ച പാറ്റ് കമ്മിൻസ് നിർണായക പിങ്ക് ബോൾ ടെസ്റ്റിൽ നിന്നും പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു.

Read Also -  വിരാടും ഹാർദിക്കും ലോകകപ്പിൽ വേണ്ട. സഞ്ജു കളിക്കണം. സഞ്ജയ്‌ മഞ്ജരേക്കറുടെ ടീം ഇങ്ങനെ.

തന്റെ ടെസ്റ്റ്‌ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ 5 വിക്കറ്റുകൾ വീഴ്ത്തി ടീമിനെ പ്രധാന ജയത്തിലേക്ക് നയിച്ച കമ്മിൻസിന്റെ അഭാവം ഓസ്ട്രേലിയൻ ടീമിന് ഒരു വൻ തിരിച്ചടി തന്നെയാണ്. കൂടാതെ പാറ്റ് കമ്മിൻസിന്‍റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് നായകനായി എത്തുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. പന്ത് ചുരണ്ടൽ വിവാദം കാരണം വിലക്ക് ലഭിച്ചിട്ടുള്ള സ്റ്റീവ് സ്മിത്ത് പിന്നീട് ആദ്യമായിട്ടാണ് ക്യാപ്റ്റൻ കുപ്പായം അണിയുന്നത്. പാറ്റ് കമ്മിൻസിനു പകരം പേസർ നാസർ കളിക്കും.

“പിങ്ക് ബോൾ ടെസ്റ്റിൽ ടീമിനെ മുന്നിൽ നിന്നും നയിക്കാനുള്ള അവസരം നഷ്ടമായതിൽ പാറ്റ് കമ്മിൻസിന് വളരെ അധികം വിഷമമുണ്ട്. എങ്കിലും അദ്ദേഹത്തിന്‍റെ ആരോഗ്യം കൂടി പരിഗണിച്ചാണ് ഇത്തരം ഒരു തീരുമാനം. മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവരും അതേ സമയം റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി സമ്മേളിച്ചെങ്കിൽ പോലും അവർ മറ്റൊരു ടേബിളിലായിരുന്നു. സ്റ്റീവ് സ്മിത്ത് നയിക്കുമ്പോൾ ഉപനായകനായി ട്രാവിസ് ഹെഡ് എത്തും “ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ബോർഡ്‌ ഇപ്രകാരം അറിയിച്ചു

Scroll to Top