ഈ മികവെങ്കിൽ കിരീടം അവർക്ക് ഉറപ്പിക്കാം :പ്രവചനവുമായി മുൻ വിൻഡീസ് താരം

ക്രിക്കറ്റ്‌ ലോകം ഇപ്പോൾ ടി :20 ക്രിക്കറ്റ്‌ ആവേശത്തിലും ആകാംക്ഷയിലുമാണ്. എല്ലാ മത്സരങ്ങളും തീപാറുമെന്നാണ് ആരാധകർ അടക്കം പ്രതീക്ഷിക്കുന്നത് എങ്കിലും എപ്രകാരമാകും യൂഎഇയിലെ അടക്കം പിച്ചുകൾ പെരുമാറുക എന്നത് ഒരു പ്രധാന ആശങ്കയാണ്. കൂടാതെ ഐപിൽ സാഹചര്യങ്ങളിൽ കളിച്ച ശേഷം ടീമുകളിലെ താരങ്ങൾ എല്ലാം ഈ ടി :20 ലോകകപ്പിനായി തയ്യാറെടുക്കുന്നത് മിക്ക ടീമുകൾക്കും അനുകൂല ഘടകമാണ്. ഇതിനകം മുൻ താരങ്ങൾ അടക്കം ആരാകും ഇത്തവണത്തെ ടി :20 ലോകകപ്പ് ചാമ്പ്യൻ എന്നതിൽ വമ്പൻ പ്രവചനങ്ങൾ നടത്തി കഴിഞ്ഞു. ഒപ്പം ഏറെ ശക്തമായ ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന ലോകകപ്പിൽ കിരീടം ജയം ടീമുകൾക്ക് ഒന്നും എളുപ്പമല്ലെന്ന് കൂടി ചൂണ്ടികാട്ടുകയാണ് ഇപ്പോൾ മുൻ വെസ്റ്റ് ഇൻഡീസ് താരവും പ്രമുഖ ക്രിക്കറ്റ്‌ കമന്റേറ്ററുമായ ഇയാൻ ബിഷപ്പ്.

Ian Bishop

ഇത്തവണ സൂപ്പർ 12 റൗണ്ട് മുതൽ വാശി നിറഞ്ഞ മത്സരങ്ങൾ കാണുവാനായി സാധിക്കുമെന്ന് പറഞ്ഞ മുൻ വിൻഡീസ് താരം ഈ ലോകകപ്പിലെ തന്റെ പ്രധാന ഫേവറൈറ്റുകളെ പ്രഖ്യാപിക്കുകയാണ് ഇപ്പോൾ. ഇയാൻ ബിഷപ്പിന്‍റെ അഭിപ്രായം പ്രകാരം ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാൻഡ്, പാകിസ്ഥാൻ,വെസ്റ്റ് ഇൻഡീസ് ടീമുകളിൽ ഒന്നാകും ഇത്തവണ ടി :20 ലോകകപ്പ് നേടുക എന്നും അദ്ദേഹം പ്രവചിക്കുന്നു. കഴിഞ്ഞ കുറച്ചധികം വർഷങ്ങളിൽ ഈ ടീമുകൾ കാഴ്ചവെച്ച പ്രകടന മികവാണ് ഈ ടീമുകളെ പ്രഖ്യാപിക്കാനുള്ള പ്രധാന കാരണമെന്നും മുൻ താരം വിശദമാക്കി

“ഇംഗ്ലണ്ട് ടീമിൽ കരുത്തുറ്റ അനേകം ബാറ്റ്‌സ്മാന്മാരുണ്ട്.ഏതൊരു സ്കോറും നേടാനുള്ള മികവാണ് ഇംഗ്ലണ്ട് ടീമിനെ ശക്തരാക്കി മാറ്റുന്നത്. ഇന്ത്യൻ ടീമിനെ നോക്കിയാൽ എല്ലാവരും ചാമ്പ്യൻ താരങ്ങളാണ്.അവർക്ക് ഏതൊരു ടീമിനെ തോൽപ്പിക്കാനും കഴിയും. ന്യൂസിലാൻഡ് ടീം ബൗണ്ടറിയിൽ കൂടി അതിവേഗം റൺസ് അടിച്ചെടുക്കാൻ മികവുള്ള ടീം തന്നെയാണ്. പാകിസ്ഥാൻ ടീമിന്റെ വൻ സവിശേഷത അവരുടെ ബൗളർമാരാണ്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ ടീമിൽ അനേകം എക്സ്പീരിയൻസ് താരങ്ങളുണ്ട്. ഈ ടീമുകളിൽ ഒരു ടീം ഉറപ്പായും കിരീടം കരസ്ഥമാക്കും.”ഇയാൻ ബിഷപ്പ് പ്രവചിച്ചു.

Previous articleഅവർ ഭയങ്കര ടീമാണ്. ഇവിടെ എങ്ങനെ കളിക്കണമെന്ന് അറിയാം : സ്റ്റീവ് സ്മിത്ത്
Next articleപാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റാല്‍, പിന്നെ ടൂര്‍ണമെന്‍റ് മറന്നേക്കൂ