അവർ ഭയങ്കര ടീമാണ്. ഇവിടെ എങ്ങനെ കളിക്കണമെന്ന് അറിയാം : സ്റ്റീവ് സ്മിത്ത്

FB IMG 1634576912464

ക്രിക്കറ്റ്‌ ലോകത്തെ മുഴുവൻ ചർച്ചകൾ ഇപ്പോൾ വരുന്ന ടി :20 ലോകകപ്പിനെ കുറിച്ച് മാത്രമാണ്. വരാനിരിക്കുന്ന ആവേശപോരാട്ടങ്ങൾക്ക് ഒടുവിൽ ആര് കിരീടം നേടുമെന്നതാണ് ചോദ്യം. ഇത്തവണ ഒരു പുതിയ ചാമ്പ്യനാകുമോ അതോ കരുത്തരായ ടീമുകൾ മികവ് ആവർത്തിക്കുമോ എന്നത് കാണാന്‍ കാത്തിരിക്കണം. എന്നാൽ ഇത്തവണ കിരീടം നേടുമെന്ന് ക്രിക്കറ്റ്‌ നിരീക്ഷകരും മുൻ താരങ്ങളും അടക്കം ഉറപ്പിച്ചു പറയുന്ന ഒരു ടീമാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ സംഘം. മികച്ച ഫോമിലുള്ള താരങ്ങൾ ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം കൂടി വർധിപ്പിക്കുമ്പോൾ കിരീടത്തിൽ കുറഞ്ഞ ഒന്നും തന്നെ നായകനായ കോഹ്ലിയും ഒപ്പം ഹെഡ് കോച്ച് രവി ശാസ്ത്രിയും ആഗ്രഹിക്കുന്നില്ല. കൂടാതെ പ്രമുഖരായ താരങ്ങൾ പലരും ഐപിഎല്ലിൽ അടക്കം കളിച്ച എക്സ്പീരിയൻസും ഇന്ത്യൻ ടീമിന് അനുകൂല ഘടകമാണ്.

20211020 201735

അതേസമയം ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് ഓസ്ട്രേലിയൻ സീനിയർ താരം സ്റ്റീവ് സ്മിത്ത്. ഇത്തവണ ടി :20 ലോകകപ്പിൽ കിരീടം നേടുവാൻ ഏറ്റവും സാധ്യതകൾ കൽപ്പിക്കപ്പെടുന്ന ടീമാണ് ഇന്ത്യ എന്നും പറഞ്ഞ സ്മിത്ത് ഐപിഎല്ലിൽ ഈ സ്റ്റേഡിയങ്ങളിൽ കളിച്ചത് അവരുടെ താരങ്ങളെ വളരെ അധികം സഹായിക്കും എന്നും ചൂണ്ടികാട്ടി. പക്ഷേ ഇന്നലെ നടന്ന ഇന്ത്യ :ഓസ്ട്രേലിയ നിർണായക സന്നാഹ മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ടീം ഇന്ത്യ ജയിച്ചത്. മത്സരത്തിൽ ഔസീസ് തോറ്റെങ്കിലും സ്റ്റീവ് സ്മിത്ത് ബാറ്റിങ് ഏറെ കയ്യടികൾ നേടി. വാർണർ, മിച്ചൽ മാർഷ് എന്നിവർ അശ്വിന്റെ ഒരൊറ്റ ഓവറിൽ പുറത്തായപ്പോൾ ക്രീസിലേക്ക് എത്തിയ സ്മിത്ത് 48 ബോളിൽ 7 ഫോർ അടക്കം 57 റൺസ് നേടിയാണ് വിക്കറ്റ് നഷ്ടമാക്കിയത്.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
IMG 20211020 193416

“ഇന്ത്യ ഈ ലോകകപ്പ് ടൂർണമെന്റിലെ ഏറ്റവും ശക്തരായ ടീമാണ്. അവർക്ക് എതിരെ ജയിക്കുക പ്രയാസമാണ്.ഈ ടീമിനെതിരെ ജയിക്കാൻ എതിരാളികൾ കഷ്ടപെടണം അവരുടെ ഭയങ്കര ടീമാണ് എല്ലാ മേഖലയിലും മാച്ച് വിന്നർമാരുള്ള ഈ ടീമിന് കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ഇവിടെ കളിച്ച അനുഭവവും ഉണ്ട്. ഈ സാഹചര്യങ്ങളിലാണ് അവർ ഐപിഎൽ കളിച്ചത്. എനിക്ക് അധികം മത്സരങ്ങൾ കളിക്കാനുള്ളതായ അവസരം ലഭിച്ചില്ല എങ്കിലും പോലും നെറ്റ്സിൽ സമയം ചിലവഴിക്കാൻ സാധിച്ചത് വളരെ ഏറെ സഹായകമാണ് “സ്മിത്ത് വിശദമാക്കി

Scroll to Top