“രണ്ടാം ടെസ്റ്റിൽ ആക്രമിച്ച് കളിക്കാൻ അവരാണ് സഹായിച്ചത്”, ഇന്ത്യയുടെ ഇതിഹാസങ്ങളെ പറ്റി ജയ്സ്വാൾ.

20241001 150132

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്‌ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് യുവതാരം ജയ്സ്വാളിനെ ആയായിരുന്നു. മത്സരത്തിന്റെ 2 ഇന്നിംഗ്സുകളിലും തകര്‍പ്പന്‍ അർദ്ധ സെഞ്ച്വറികളാണ് ജയസ്വാൾ സ്വന്തമാക്കിയിരുന്നത്. രണ്ടാം മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റുകൾക്ക് വിജയം സ്വന്തമാക്കുകയും, പരമ്പര 2-0 എന്ന നിലയിൽ സ്വന്തമാക്കുകയും ചെയ്തു.

ഇതിന് ശേഷമാണ് ജയസ്വാളിനെ രണ്ടാം മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 51 പന്തുകൾ നേരിട്ട് 12 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 72 റൺസ് ജയ്സ്വാൾ നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ സിൽ ഇന്ത്യയുടെ വിജയലക്ഷ്യം 95 റൺസ് ആയിരുന്നു. ഇന്നിംഗ്സിൽ 45 പന്തുകളിൽ 8 ബൗണ്ടറികളും ഒരു സിക്സറുമടക്കം 51 റൺസാണ് ഈ യുവതാരം നേടിയത്. ഇത്തരത്തിൽ ആക്രമണ മനോഭാവം രണ്ടാം ടെസ്റ്റ് മത്സരത്തിൽ പുലർത്താനുള്ള കാരണത്തെപ്പറ്റിയും താരം സംസാരിക്കുകയുണ്ടായി.

ഇത്തരത്തിൽ ആക്രമണ മനോഭാവും മത്സരത്തിൽ പുലർത്തിയത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് ജയസ്വാൾ നൽകിയത്. “എന്റെ ടീമിനായി മത്സരങ്ങളിൽ വിജയം സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഈ പരമ്പരയിലേക്ക് എത്തിയത്. അതുകൊണ്ടു തന്നെ ടീമിന്റെ വിജയത്തിൽ എനിക്ക് പ്രധാന സംഭാവന നൽകണമെന്നുണ്ടായിരുന്നു. ചെന്നൈയിൽ നിന്ന് വളരെ വ്യത്യസ്തമായ സാഹചര്യമായിരുന്നു കാൺപൂരിൽ ഉണ്ടായിരുന്നത്.”- ജയസ്വാൾ പറയുന്നു.

Read Also -  3 ഓവറിൽ 50 റൺസ്. ഇത് ടെസ്‌റ്റോ ട്വന്റി20യൊ? ചരിത്ര റെക്കോർഡുമായി ഇന്ത്യ..

“ഞങ്ങളുടെ നായകൻ രോഹിത് ശർമയും ഗൗതി ഭായുമാണ് എന്നോട് ഇത്തരത്തിൽ കളിക്കാൻ ആവശ്യപ്പെട്ടത്. ആദ്യ ഇന്നിംഗ്സിൽ എന്റെ സ്വാഭാവികമായ മത്സരം തന്നെ മൈതാനത്ത് പുലർത്താനാണ് അവർ എന്നോട് പറഞ്ഞത്. അത് എന്നെ ഒരുപാട് സഹായിച്ചു. എനിക്ക് കൃത്യമായി ബൗണ്ടറികൾ സ്വന്തമാക്കാനും വലിയ ഷോട്ടുകൾ കളിക്കാനും സാധിച്ചു. എന്റെ സമീപനത്തിൽ യാതൊരു മാറ്റവും വരുത്തേണ്ട ആവശ്യവുമില്ല എന്നാണ് അവർ പറഞ്ഞത്. അത് അവസാനം വളരെ നിർണായകമായി മാറി.”- ജയസ്വാൾ കൂട്ടിച്ചേർത്തു.

മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ജയസ്വാളിന്റെ ആക്രമണ മനോഭാവമായിരുന്നു. നിർണായകമായ 2 ദിവസങ്ങൾ മഴമൂലം നഷ്ടമായതിനാൽ ഇന്ത്യയ്ക്ക് ആവശ്യം ഒരു വെടിക്കെട്ട് തന്നെയായിരുന്നു. നേരിട്ട ആദ്യ പന്ത് മുതൽ കൃത്യമായ രീതിയിൽ ആക്രമണം അഴിച്ചുവിടാൻ രോഹിത് ശർമയ്ക്കും ജയസ്വാളിനും സാധിച്ചു.

ഇത് ഇന്ത്യയ്ക്ക് മത്സരത്തിൽ കൃത്യമായ ലീഡ് നൽകുകയും രണ്ടാം ഇന്നിങ്സിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി മാറ്റുകയും ചെയ്തു. ന്യൂസിലാൻഡിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും ജയസ്വാൾ ഇത്തരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll to Top