മത്സരത്തിൽ ഒരു ബാറ്റിങ് ഇന്നിങ്സ് ഉപേക്ഷിക്കാൻ പോലും ഞങ്ങൾ തീരുമാനിച്ചിരുന്നു. അശ്വിൻ വെളിപ്പെടുത്തുന്നു.

20241001 215346 scaled

കാൺപൂരിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. രണ്ടാം ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിനെ 7 വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മഴമൂലം സമനിലയിലാകുമെന്ന് കരുതിയ മത്സരത്തിൽ ഒരു അവിശ്വസനീയ പ്രകടനത്തിലൂടെയാണ് ഇന്ത്യ വിജയം നേടിയത്.

എന്നാൽ മത്സരത്തിന്റെ 2 ദിവസങ്ങൾ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നപ്പോൾ, ഇന്ത്യ തങ്ങളുടെ ഒരു ഇന്നിങ്സിലെ ബാറ്റിംഗ് ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നു എന്നാണ് ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വെളിപ്പെടുത്തിയിരിക്കുന്നത്.

“ഞങ്ങൾ ഞങ്ങളുടെ ഒരു ഇന്നിംഗ്സ് ഉപേക്ഷിക്കുന്നതിനെപ്പറ്റി ചർച്ചകൾ നടത്തിയിരുന്നു. ഒരു ഇന്നിംഗ്സ് ഉപേക്ഷിക്കാൻ ഞങ്ങൾ പൂർണ്ണമായും ശ്രമിച്ചിരുന്നു. എന്നാൽ ഇവിടെ അതികഠിനമായ ചൂടാണുള്ളത്. അതുകൊണ്ടുതന്നെ താരങ്ങൾക്ക് മൈതാനത്ത് തുടർച്ചയായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. ഒരു ദിവസം നാലു തവണ ഞാൻ എന്റെ ഷർട്ട് മാറ്റിയിരുന്നു. എന്നിട്ടും ഇവിടത്തെ ചൂട് താങ്ങാൻ എനിക്ക് സാധിക്കുന്നില്ല. ഫാസ്റ്റ് ബോളർമാർക്ക് ഇവിടെ കാര്യങ്ങൾ വളരെ പ്രയാസകരമാണ്. സ്പിന്നർമാരും പെട്ടെന്ന് തന്നെ ക്ഷീണിതരാകുന്നു.”- അശ്വിൻ പറഞ്ഞു.

“ഒരുപക്ഷേ ബംഗ്ലാദേശ് ഒരു 200 റൺസ് കൂടി മത്സരത്തിൽ സ്വന്തമാക്കിയിരുന്നെങ്കിൽ ഞങ്ങളുടെ ബാറ്റർമാർക്ക് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടായേനെ. അതുകൊണ്ടു തന്നെയാണ് ഞങ്ങൾ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ തീരുമാനിച്ചതും ആക്രമണ മനോഭാവം പുലർത്തിയതും.”- അശ്വിൻ കൂട്ടിച്ചേർത്തു. മത്സരത്തിൽ അത്യുഗ്രൻ പ്രകടനം തന്നെയായിരുന്നു ബോളിങ്ങിൽ അശ്വിൻ കാഴ്ചവച്ചത്.

Read Also -  സച്ചിൻ × ജോ റൂട്ട്. 35 ടെസ്റ്റ്‌ സെഞ്ചുറികൾക്ക് ശേഷം മുന്‍പിലാര് ?

അതിനാൽ അശ്വിനെ, പരമ്പരയിലെ താരമായി തിരഞ്ഞെടുക്കുകയും ചെയ്തു. തന്റെ ടെസ്റ്റ് കരിയറിൽ 11 തവണയാണ് അശ്വിൻ പരമ്പരയിലെ താരമായി മാറിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പ്ലയർ ഓഫ് ദി സീരീസ് പുരസ്കാരം ഏറ്റുവാങ്ങിയ താരം എന്ന റെക്കോർഡിൽ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനൊപ്പം എത്താൻ അശ്വിന് ഇതോടെ സാധിച്ചിട്ടുണ്ട്.

ഇതേപ്പറ്റി മത്സരശേഷം അശ്വിൻ പറയുകയുണ്ടായിരുന്നു. തന്നെ ഒരു കാരണവശാലും മുരളീധരനുമായി താരതമ്യം ചെയ്യാൻ പാടില്ല എന്നാണ് അശ്വിൻ പറയുന്നത്. ഈ നാഴികക്കല്ലിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും, എന്നാൽ ഇതിലേക്ക് താൻ വലിയ ശ്രദ്ധ നൽകുന്നില്ല എന്നും അശ്വിൻ പറയുന്നു. എന്താണോ മത്സരത്തിൽ വേണ്ടത് അത് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നതെന്നും, ആ രീതിയിൽ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത് എന്നും അശ്വിൻ കൂട്ടിച്ചേർക്കുകയുണ്ടായി. ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര നടക്കുന്നത്. ഇതിന് മുൻപായി ബംഗ്ലാദേശിനെതിരെ 3 ട്വന്റി20 മത്സരങ്ങൾ ഇന്ത്യ കളിക്കും.

Scroll to Top