യുവതാരങ്ങളുടെ വളർച്ചയിൽ ഇന്ത്യൻ ടീം നന്ദി പറയേണ്ടത് ഒരാളോട് മാത്രം :വാചാലനായി ഡേവിഡ് വാർണർ

ഇന്ത്യൻ ക്രിക്കറ്റ്‌ എല്ലാ കാലത്തും ഏറെ പ്രതിഭകളാൽ അനുഗ്രഹീതമാണ്. പല പ്രമുഖ താരങ്ങൾ വിരമിച്ചിട്ടും ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ലോകത്തെ ഏറ്റവും ഒന്നാം നമ്പർ ടീമായി നിലനിൽക്കുന്നതിന്റെ കാരണവും ഓരോ താരങ്ങൾക്കും മികച്ച പകരക്കാരെ കണ്ടെത്തുവാൻ വേഗം സാധിക്കുന്നുവെന്നതാണ്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ കഴിഞ്ഞ വർഷങ്ങളിൽ അരങ്ങേറ്റം കുറിച്ച പല താരങ്ങളും ഇന്ന് ടീമിന്റെ അഭിഭാജ്യ ഘടകമായി മാറി കഴിഞ്ഞു.ഇന്ത്യൻ ടീമിന്റെ ബെഞ്ചിലെ കരുത്ത് എത്രത്തോളം വലുതെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ ലങ്കൻ പര്യടനത്തിനായി തിരഞ്ഞെടുത്ത ഇന്ത്യൻ സ്‌ക്വാഡ്. മുൻ താരങ്ങളുടെ എല്ലാം അഭാവത്തിൽ പോലും മികച്ച ഒരു സ്‌ക്വാഡിനെ ലങ്കയിലേക്ക് അയക്കുവാൻ കഴിയുന്നത് ഇന്ത്യൻ ടീമിന്റെ വലിയ ശക്തിയായി എതിരാളികൾ പോലും ഇപ്പോൾ അംഗീകരിച്ചു കഴിഞ്ഞു.

ഇപ്പോൾ ഇന്ത്യൻ ടീം കരസ്ഥമാക്കിയ യുവതാരങ്ങൾ നിറഞ്ഞ ഈ മികച്ച അടിത്തറക്ക് പിന്നിൽ മുൻപ് ഇന്ത്യൻ എ ടീമിന്റെ അടക്കം കോച്ചായ രാഹുൽ ദ്രാവിഡ്‌ ആണെന്ന് എല്ലാവർക്കും വളരെ വിശദമായി അറിയാം. ഇപ്പോൾ ഇക്കാര്യം വിശദീകരിക്കുകയാണ് ഓസ്ട്രേലിയൻ സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർ ഒരു മികച്ച അടിത്തറ ഇന്ത്യൻ ടീം ഇപ്പോൾ നേടിയതിന് എല്ലാം ക്രെഡിറ്റുകളും വാർണർ രാഹുൽ ദ്രാവിഡിന് നൽകുന്നു.

നിലവിൽ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനായ ദ്രാവിഡ്‌ മുൻപ് കിരീടം നേടിയ പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചിരുന്നു.സ്റ്റാർ ഓപ്പണർ ധവാൻ നായകനായി വരുന്ന ലങ്കൻ പരമ്പരക്കുള്ള സ്‌ക്വാഡിനെ പരിശീലിപ്പിക്കുവാനായി ദ്രാവിഡ്‌ ടീമിന് ഒപ്പം ലങ്കയിലേക്ക് പറക്കും. “ഐപിൽ അടക്കം ടൂർണമെന്റുകൾ അനവധി താരങ്ങൾക്ക് അവസരവും ഒപ്പം ഏറെ ആത്മവിശ്വാസവും നൽകി. എന്നാൽ ഈ മികച്ച താരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരങ്ങളിൽ യാതൊരു ഭയവും ഇല്ലാതെ കളിക്കുവാനുള്ള സംവീധാനം ഒരുക്കിയത് ദ്രാവിഡ്‌ തന്നെയാണ് ” ഓപ്പണർ ഡേവിഡ് വാർണർ അഭിപ്രായം വ്യക്തമാക്കി.