ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ മറ്റൊരു ക്ലാസ്സിക് പോരാട്ടത്തിനാണ് ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ സാക്ഷിയാകുന്നത്. ശക്തരുടെ പോരാട്ടത്തിൽ രാജസ്ഥാനും മുംബൈ ഇന്ത്യൻസ് ടീമും ഏറ്റുമുട്ടുമ്പോൾ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ രണ്ട് ടീമുകളും ആഗ്രഹിക്കുന്നില്ല. അതേസമയം മത്സരത്തിൽ ടോസ് ഭാഗ്യം മുംബൈ ഇന്ത്യൻസ് നായകനായ രോഹിത് ശർമ്മക്കും ഒപ്പം നിന്നപ്പോൾ ആദ്യം ബാറ്റിങ് ആരംഭിച്ച സഞ്ജു സാംസണും ടീമിനും ലഭിച്ചത് മികച്ച തുടക്കം. ഇന്നിങ്സിലെ മൂന്നാമത്തെ ഓവറിൽ യുവ ഓപ്പണർ ജെയ്സ്വാൾ വിക്കെറ്റ് വീഴ്ത്തി ബുംറ മുംബൈക്ക് ആശ്വാസം നൽകിയെങ്കിലും പിന്നീട് അറ്റാക്കിങ് ശൈലിയിൽ കളിച്ച ബട്ട്ലർ സ്കോർ അതിവേഗം ഉയർത്തി.
എന്നാൽ കഴിഞ്ഞ കളിയിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ മലയാളി ഫാസ്റ്റ് ബൗളർ ബേസിൽ തമ്പി തന്റെ ആദ്യത്തെ ഓവറിൽ തന്നെ ബട്ട്ലറുടെ ബാറ്റിംഗിന്റെ ചൂട് അറിഞ്ഞു. ആദ്യത്തെ ബോൾ ഡോട്ട് എറിഞ്ഞ ബേസിൽ തമ്പിക്ക് പിന്നീട് പിഴക്കുന്നതാണ് കാണാൻ സാധിച്ചത്.
ശേഷം ഓവറിലെ എല്ലാ ബോളിലും ബൗണ്ടറികൾ നേടാനായി ബട്ട്ലർക്കായി. ഇതോടെ സമ്മർദ്ദത്തിലായ മലയാളി പേസർക്ക് എതിരെ ബട്ട്ലർ 26 റൺസടിച്ചു.മൂന്ന് സിക്സും രണ്ട് ഫോറുമാണ് ബേസിൽ തമ്പി തന്റെ ആദ്യ ഓവറിൽ വഴങ്ങിയത്. ക്യാപ്റ്റന്‍ സഞ്ചു സാംസണിനു ബട്ട്ലറുടെ ഈ ഇന്നിംഗ്സ് ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ലാ. തന്‍റെ കേരളാ ടീമിലെ സഹതാരമായിരുന്നു എന്ന കാരണമാണ് സഞ്ചുവിന് ആഹ്ലാദ പ്രകടനം നടത്താന്‍ കഴിയാഞ്ഞത്.
അതേസമയം മുംബൈക്ക് എതിരെ മറ്റൊരു അർദ്ദ സെഞ്ച്വറി സ്വന്തമാക്കിയ ജോസ് ബട്ട്ലർ 10 ഓവറിൽ തന്നെ രാജസ്ഥാൻ സ്കോർ 80 കടത്തി.മുംബൈക്ക് എതിരെ അവസാനം കളിച്ച 5 ഇന്നിങ്സിലും 40 മുകളിൽ സ്കോർ നേടാൻ ബട്ട്ലർക്ക് സാധിച്ചു.94,89,70,41 എന്നിങ്ങനെയാണ് ബട്ട്ലർ അവസാനത്തെ കളികളിൽ ബട്ട്ലർ മുംബൈക്ക് എതിരെ നേടിയ സ്കോറുകൾ.