അവനു വേണ്ടി എന്തിനാണ് ഒരു സ്ഥാനം മാറ്റി വച്ചിരിക്കുന്നത് ? ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം

ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് ഇന്ത്യൻ ടി20 ടീമിലേക്ക് ദിനേശ് കാര്‍ത്തിക് മടങ്ങിയെത്തിയത്. അവസാന ഓവറുകളില്‍ അതിവേഗം റണ്‍സ് കണ്ടെത്തുക എന്നതാണ് കാര്‍ത്തികിന്‍റെ ജോലി. അതിനാല്‍ തന്നെ ഡെത്ത് ഓവറിനു മുന്‍പെല്ലാം ദിനേശ് കാര്‍ത്തികിനു മുന്‍പേ വേറെ താരങ്ങളെ ബാറ്റ് ചെയ്യാന്‍ അയച്ചിരുന്നു. അക്സർ പട്ടേൽ മൂന്ന് തവണെയാണ് ദിനേശ് കാര്‍ത്തികിനു മുന്‍പേ ക്രീസില്‍ എത്തിയത്.

ചോദ്യം ഇതാണ്, ഇത് ശരിയായ സമീപനമാണോ? കാർത്തികിന്റെ അനുഭവപരിചയമുള്ള ഒരാൾക്ക്, ക്രീസില്‍ നേരത്തെ എത്താം കഴിയില്ലേ എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവേക് ​​റസ്ദാന്‍ ചോദിക്കുന്നത്. കാർത്തിക്കിനുള്ള പൊസിഷന്‍ ബ്ലോക്ക് ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്ന് റസ്ദാൻ പറഞ്ഞു. വിരാട് കോഹ്‌ലിക്കോ സൂര്യകുമാർ യാദവിനോ ഹാർദിക് പാണ്ഡ്യയ്‌ക്കോ ദീപക് ഹൂഡയ്‌ക്കോ ഈ ജോലി ചെയ്യാൻ കഴിയില്ലേ എന്ന് മുൻ ഇന്ത്യൻ പേസർ ചോദിച്ചു.

Dinesh karthik in green jersey

മുൻ ചീഫ് സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്താണ് കാർത്തിക്കുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പദ്ധതിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. ദിനേശ് കാര്‍ത്തിക് ഒരു ഫിനിഷറല്ലെന്നും എട്ടാമത്തെയോ 10ാമത്തെയോ ഓവറില്‍ നിന്ന് ഒരു മത്സരം വിജയലക്ഷ്യത്തിലേക്ക് കൊണ്ടുപോകുന്ന ഒരു കളിക്കാരനാണ് ഫിനിഷറെന്നും കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞതിനോട് റസ്ദാന്‍ യോജിച്ചു.

ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനമാണ് ദിനേശ് കാര്‍ത്തികിനെ ഇന്ത്യന്‍ ടീമില്‍ എത്താന്‍ സഹായിച്ചത്. ഇക്കഴിഞ്ഞ വിന്‍ഡീസ് പരമ്പരയില്‍ 4 ഇന്നിംഗ്സില്‍ നിന്നും 66 റണ്‍സാണ് നേടിയത്. ആദ്യ മത്സരത്തില്‍ 19 ബോളില്‍ നിന്നും 41 റണ്‍സ് നേടിയതായിരുന്നു മികച്ച പ്രകടനം.

Previous articleആ കാലം വിദൂരമല്ലാ. വന്‍ ശക്തിയായി ഇന്ത്യ മാറും. ശുഭാപ്തി വിശ്വാസവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍
Next articleഏഷ്യാ കപ്പിനുളള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ജസ്പ്രീത് ബുംറ പുറത്ത്. സഞ്ചു സാംസണെ പരിഗണിച്ചില്ലാ