അഫ്‌ഘാനിസ്ഥാൻ ടീമിന് സർപ്രൈസ് നൽകി താലിബാൻ :ഇത് പുതിയ തുടക്കമോ

IMG 20210902 030600

ക്രിക്കറ്റ്‌ ലോകത്തെ എല്ലാവരും ഇന്ന് വളരെ അധികം ആശങ്കയോടെ തന്നെ നോക്കികാണുന്നത് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ ടീമിന്റെ ഭാവി എന്താകുമെന്നുള്ള സംശയമാണ് ഇന്ന് ലോകത്തെ മുഴുവൻ വിഷമത്തിലാക്കി ഓരോ ദിവസവും ഏറെ വഷളായി മാറുന്ന ആ രാജ്യത്തെ മാറിയ രാഷ്‌ടീയ സാഹചര്യം അഫ്‌ഘാനിലെ ശക്തമായ ക്രിക്കറ്റ്‌ ടീമിനെയും ഒപ്പം ക്രിക്കറ്റ്‌ ബോർഡിനെയും കൂടാതെ ഏറെ പ്രതിഭാശാലികളായ താരങ്ങളെയുമെല്ലാം ബാധിക്കുമോ എന്നുള്ള ചില ചർച്ചകൾ ഇതിനകം സജീവമായി മാറി കഴിഞ്ഞു. ക്രിക്കറ്റ്‌ ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രകടനമികവിൽ ഏറെ ആരാധകരെ സ്വന്തമാക്കുവാൻ റാഷിദ്‌ ഖാൻ നയിക്കുന്ന അഫ്‌ഘാനിസ്ഥാൻ ടീമിന് സാധിച്ചിട്ടുണ്ട് എങ്കിലും ഈ ടീം എപ്രകാരം ഈ ഒരു മോശം സാഹചര്യം നേരിടുമെന്നുള്ള ചർച്ചകൾക്കിടയിൽ മറ്റൊരു സന്തോഷവാർത്തയാണ് പക്ഷേ ഇപ്പോൾ പുറത്തുവരുന്നത്.

ഓസ്ട്രേലിയക്ക്‌ എതിരായ ടെസ്റ്റ്‌ മത്സരം കളിക്കുവാൻ അഫ്‌ഘാനിസ്ഥാൻ ക്രിക്കറ്റ്‌ ടീമിന് താലിബാന്റെ അന്തിമ അനുമതി ലഭിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.നവംബർ 27നാണ്‌ ഏക ടെസ്റ്റ്‌ മത്സര പരമ്പരയിൽ ഓസ്ട്രേലിയൻ ടീമും അഫ്‌ഘാനിസ്ഥാനും ഏറ്റുമുട്ടുക. മുൻപ് നിശ്ചയിച്ച പ്രകാരം ഓസ്ട്രേലിയൻ മണ്ണിൽ പോയി ടെസ്റ്റ്‌ പരമ്പര കളിക്കാൻ അഫ്‌ഘാനിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡിന് അനുമതി ലഭിച്ചുവെന്നാണ് സൂചനകൾ. ഇതോടെ താലിബാന്റെ ഭരണത്തിന് ശേഷമുള്ള കാലയളവിൽ ആദ്യമായി അഫ്‌ഘാനിസ്ഥാൻ പുരുഷ ക്രിക്കറ്റ്‌ ടീം കളിക്കുന്ന പരമ്പരയായി ഇത് മാറും. അതേസമയം വരാനിരിക്കുന്ന ടി :20 ലോകകപ്പിലും ഐപില്ലിലും എല്ലാ പ്രമുഖ അഫ്‌ഘാൻ താരങ്ങളും കളിക്കുമെന്നാണ് സൂചന.

See also  "മാതൃകയാക്കിയത് ധോണിയെയും കോഹ്ലിയേയും"- വമ്പൻ ഇന്നിങ്സിന് ശേഷം ബട്ലർ..

എന്നാൽ അഫ്‌ഘാനിസ്ഥാൻ ക്രിക്കറ്റിൽ ഇടപെടുവാൻ ആഗ്രഹിക്കുന്നില്ല എന്നുള്ള താലിബാൻ നിലപാടിലാണ് എല്ലാ ക്രിക്കറ്റ്‌ ആരാധകരുടെയും പ്രതീക്ഷ. റാഷിദ്‌ ഖാൻ നേതൃത്വത്തിലുള്ള ടീമിന്റെ മത്സരങ്ങൾ എല്ലാം യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നടക്കുമെന്നാണ് പുതിയ അഫ്‌ഘാൻ ക്രിക്കറ്റ്‌ ബോർഡ്‌ സിഇഒ അടക്കം വിശദമാക്കുന്നത്.അതേസമയം വരാനിരിക്കുന്ന ഐപിൽ പതിനാലാം സീസണിലെ രണ്ടാംപാദ മത്സരങ്ങളിൽ എല്ലാം റാഷിദ്‌ ഖാൻ, മുഹമ്മദ്‌ നബി എന്നിവർകളിക്കുമെന്ന് സൺ‌റൈസേഴ്സ് ഹൈദരാബാദ് ടീമും അറിയിക്കുന്നുണ്ട്.

Scroll to Top