“മാതൃകയാക്കിയത് ധോണിയെയും കോഹ്ലിയേയും”- വമ്പൻ ഇന്നിങ്സിന് ശേഷം ബട്ലർ..

dbfde43c 52d4 4f66 ad28 2a7db53c66d3

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 2 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. രാജസ്ഥാന്റെ വിജയത്തിൽ പ്രധാനപ്പെട്ടത് ജോസ് ബട്ലറുടെ ഒരു ഒറ്റയാൾ പോരാട്ടം ആയിരുന്നു. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 224 എന്ന കൂറ്റൻ വിജയലക്ഷം പിന്തുടർന്നിറങ്ങിയ രാജസ്ഥാനായി മറ്റു ബാറ്റർമാർ വലിയ സംഭാവനകൾ നൽകിയില്ല.

എന്നാൽ ഒരു വശത്ത് ക്രീസിലുറച്ച ബട്ലർ സെഞ്ച്വറിയുമായി അവസാനനിമിഷം വരെ രാജസ്ഥാനായി പൊരുതി. മത്സരത്തിൽ 60 പന്തുകൾ നേരിട്ട ബട്ലർ 107 റൺസാണ് നേടിയത്. മത്സരത്തിലെ പ്രകടനത്തെപ്പറ്റി ബട്ലർ സംസാരിക്കുകയുണ്ടായി.

കൂടുതലായി വിശ്വാസം അർപ്പിക്കുക എന്ന കാര്യമാണ് താൻ മത്സരത്തിൽ ചെയ്തത് എന്ന ബട്ലര്‍ പറയുകയുണ്ടായി. “സ്വയം വിശ്വസിക്കുക എന്ന കാര്യമാണ് ഇന്നെനിക്ക് പ്രധാനമായി മാറിയത്. ആദ്യ സമയങ്ങളിൽ ഞാൻ താളം കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടിയിരുന്നു. ചില സമയങ്ങളിൽ ദേഷ്യം വരികയുണ്ടായി.”

“എനിക്ക് എന്നെ തന്നെ ചോദ്യം ചെയ്യാൻ പോലും തോന്നി. പക്ഷേ ഇതെല്ലാം നിയന്ത്രിക്കാനാണ് ഞാൻ ശ്രമിച്ചത്. മുൻപോട്ടു പോവുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെയെങ്കിൽ നമ്മുടെ താളത്തിലേക്ക് തിരിച്ചെത്താൻ നമുക്ക് സാധിക്കുമെന്നും ഞാൻ കരുതി”- ബട്ലർ പറയുന്നു.

“ഇതുപോലെ വ്യത്യസ്തമായ കാര്യങ്ങൾ ഐപിഎല്ലിലുടനീളം പലതവണ നമ്മൾ കണ്ടിട്ടുണ്ട്. ധോണിയെയും കോഹ്ലിയെയും പോലെയുള്ള വമ്പൻ താരങ്ങൾ മത്സരത്തിന്റെ അവസാനം വരെ ക്രീസിൽ തുടരുന്നതും സ്വയം വിശ്വാസം അർപ്പിക്കുന്നതും നമ്മൾ കാണുന്നതാണ്. അതുതന്നെയാണ് ഇന്ന് ഞാനും ചെയ്യാൻ ശ്രമിച്ചത്.

See also  20 ഓവറിൽ 287 റൺസ് 🔥 ഐപിഎൽ ചരിത്രം തിരുത്തി ഹൈദരാബാദ്.. ചെണ്ടയായി ബാംഗ്ലൂർ..

സംഗക്കാര എന്നോട് എല്ലായിപ്പോഴും പറയുന്ന കാര്യവും അതുതന്നെയാണ്. അതാണ് ഇന്നും മത്സരത്തിൽ കണ്ടത്. മത്സരത്തിൽ പോരാട്ടത്തിന് മുതിരാതെ കീഴടങ്ങുക എന്നതാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശം കാര്യം. അത്തരത്തിൽ വിക്കറ്റ് വലിച്ചെറിയുന്നതിനോട് എനിക്ക് യോജിപ്പില്ല.”- ബട്ലർ കൂട്ടിച്ചേർത്തു.

“സംഗക്കാര എന്നോട് പറഞ്ഞത് ക്രീസിൽ തുടരാനാണ്. ഏതെങ്കിലും ഒരു പോയിന്റിൽ നമ്മളിലേക്ക് മൊമെന്റം ലഭിക്കുമെന്ന് സംഗ വിശ്വസിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി എന്റെ മത്സരത്തിൽ വന്ന വലിയൊരു മാറ്റം അതുതന്നെയാണ്. ഞാൻ ഐപിഎല്ലിൽ കളിച്ച് ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് ഇത് എന്ന് കരുതുന്നു. വലിയ സംതൃപ്തി എനിക്കുണ്ട്.”- ബട്ലർ പറഞ്ഞു വെക്കുന്നു.

മത്സരത്തിലെ വിജയത്തോടുകൂടി പോയ്ന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം കയ്യടക്കാൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. മറ്റു ടീമുകൾക്ക് മേൽ കൃത്യമായി ആധിപത്യം സ്ഥാപിച്ചാണ് രാജസ്ഥാൻ ഇതുവരെ ഐപിഎല്ലിൽ മുന്നേറിയിട്ടുള്ളത്

Scroll to Top