“ബട്ലർ കളി ജയിപ്പിച്ചില്ലായിരുന്നെങ്കിൽ ഞാൻ അത്ഭുതപ്പെട്ടേനെ”- പ്രശസയുമായി ബെൻ സ്റ്റോക്സ്.

GLTnosMaAAAsnLO

രാജസ്ഥാൻ റോയൽസിന്റെ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ജോസ് ബട്ലറുടെ ഒരു അമാനുഷിക ഇന്നിങ്സ് തന്നെയാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ രാജസ്ഥാൻ എല്ലാവിധത്തിലും പരാജയപ്പെട്ടു നിന്ന സാഹചര്യത്തിൽ നിന്നാണ് ജോസ് ബട്ലർ കിടിലൻ വെടിക്കെട്ടുമായി ടീമിനെ വിജയത്തിൽ എത്തിച്ചത്.

മത്സരത്തിന്റെ അവസാന പന്തിൽ സിംഗിൾ നേടി ആവേശകരമായ വിജയമാണ് ബട്ലർ രാജസ്ഥാന് നൽകിയത്. 2 വിക്കറ്റുകൾക്കായിരുന്നു രാജസ്ഥാന്റെ ഈ ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിലെ പ്രകടനത്തിനുശേഷം ബട്ലറെ പ്രശംസിച്ചു കൊണ്ട് ഒരുപാട് മുൻ താരങ്ങൾ രംഗത്ത് വരികയുണ്ടായി.

എങ്ങനെയാണ് ഒരു മത്സരം ഫിനിഷ് ചെയ്യേണ്ടത് എന്ന് മറ്റു ബാറ്റർമാർ ബട്ലറെ കണ്ടു പഠിക്കണം എന്നാണ് പല മുൻ താരങ്ങളും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചിട്ടുള്ളത്. ബട്ലർ മത്സരത്തിൽ രാജസ്ഥാനെ വിജയിപ്പിച്ചതിൽ തനിക്ക് വലിയ അത്ഭുതമില്ല എന്നാണ് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് പ്രതികരിച്ചത്.

തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ ആയിരുന്നു സ്റ്റോക്സിന്റെ പ്രതികരണം. മത്സരം ബട്ലർ ഫിനിഷ് ചെയ്തില്ലായിരുന്നുവെങ്കിൽ തനിക്ക് അതൊരു വലിയ അത്ഭുതമായി മാറിയേനെ എന്നാണ് സ്റ്റോക്സ് പറയുന്നത്. കൃത്യമായി മത്സര സാഹചര്യങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് കളിക്കാനും സാധിക്കുന്ന താരമാണ് ബട്ലർ എന്ന് സ്റ്റോക്സ് അംഗീകരിക്കുന്നു.

See also  " സഞ്ജുവും കാർത്തിക്കുമൊക്കെ നന്നായി കളിക്കുന്നുണ്ട്. പക്ഷേ ലോകകപ്പിൽ അവനാണ് ബെസ്റ്റ്. "- പോണ്ടിംഗ് പറയുന്നു.

“സത്യസന്ധമായി പറഞ്ഞാൽ പവൽ പുറത്തായതിന് ശേഷം ജോസ് ബട്ലർ ആ മത്സരം ഫിനിഷ് ചെയ്തില്ലായിരുന്നുവെങ്കിൽ എനിക്ക് അത് വലിയൊരു അത്ഭുതമായേനെ. കാരണം അത്ര മികച്ച താരമാണ് ജോസ് ബട്ലർ. മത്സര സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനുള്ള അപാരമായ കഴിവ് ബട്ലർക്ക് ഉണ്ട്. മറ്റു വൈകാരിക തലങ്ങളിലേക്ക് പോവാതെ ടീമിനെ വിജയത്തിൽ എത്തിക്കാനും അവന് സാധിക്കുന്നു.”- സ്റ്റോക്സ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചു. നിസ്വാർത്ഥമായ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ബട്ലർ കാഴ്ചവച്ചത് എന്നാണ് മറ്റ് ആരാധകർ ട്വിറ്ററിൽ കുറിച്ചത്.

മത്സരത്തിൽ 60 പന്തുകൾ നേരിട്ട ജോസ് ബട്ലർ 107 റൺസാണ് നേടിയത്. 2024 ഐപിഎല്ലിലെ ബട്ലറുടെ രണ്ടാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. രണ്ട് സെഞ്ച്വറികളും വലിയ സ്കോർ ചെയ്സ് ചെയ്യുമ്പോഴാണ് ഉണ്ടായത്. മുൻപ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 100 റൺസ് നേടിയ ബട്ലർ പുറത്താവാതെ നിന്നിരുന്നു.

എന്നിരുന്നാലും തന്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ച്വറികളിൽ ഒന്നാണ് കൊൽക്കത്തക്കെതിരെ ഉണ്ടായത് എന്ന് ബട്ലർ മത്സരശേഷം പറയുകയുണ്ടായി. എന്തായാലും രാജസ്ഥാനെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് ബട്ലറുടെ ഈ ഫോം നൽകിയിരിക്കുന്നത്.

Scroll to Top