സഞ്ചു സ്ഥാനം ഉറപ്പിച്ചിരുന്നു. പക്ഷേ ടീം മാനേജ്മെന്‍റിനു വേണ്ടത് മറ്റൊരു താരത്തെ. റിപ്പോര്‍ട്ട്

ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സീനിയർ സെലക്ഷൻ കമ്മിറ്റി ചൊവ്വാഴ്ച അഹമ്മദാബാദിൽ യോഗം ചേരുമ്പോൾ, സഞ്ജു സാംസണാണ് എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രം. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ സഞ്ചു ഉറപ്പായും സ്ക്വാഡില്‍ ഉണ്ടാവും എന്ന് തോന്നിച്ചെങ്കിലും ടീം മാനേജ്മെന്‍റിന്‍റെ പുതിയ അഭ്യര്‍ത്ഥന സഞ്ചുവിന്‍റെ സ്ഥാനം സംശയത്തിലാക്കിയിരിക്കുകയാണ്.

ലോവർ ഓർഡറിൽ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു വിക്കറ്റ് കീപ്പറെ വേണമെന്ന് ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് അഭ്യര്‍ത്ഥിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ധ്രുവ് ജുറലിന്‍റേയു ജിതേഷ് ശർമ്മയുടെയും സാധ്യതകള്‍ ഉയര്‍ന്നിരിക്കുകയാണ്. ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ മുംബൈ ഇന്ത്യൻസിൻ്റെ മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായി അഗാര്‍ക്കര്‍ കൂടിക്കാഴ്ച നടത്തി.

ടി20 ലോകകപ്പിലെ തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് ഇതിനകം തന്നെ സെലക്ഷൻ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും, യുഎഇയിലും ഓസ്‌ട്രേലിയയിലും കഴിഞ്ഞ രണ്ട് എഡിഷനുകളിലേതുപോലെ സര്‍പ്രൈസ് താരങ്ങള്‍ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നതോടെ ടോപ്പ് ഓഡറില്‍ ഇനി മറ്റൊരു താരത്തെ ആവശ്യമില്ലാ. അതുകൊണ്ട് തന്നെയാണ് സഞ്ചുവിന്‍റെ സ്ഥാനത്തെ പറ്റി ചോദ്യം ഉയരുന്നത്.

രാജസ്ഥാന്‍ റോയല്‍സിനായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന സഞ്ചു സാംസണ്‍, ഈ ഐപിഎല്ലിൽ 161.09 സ്‌ട്രൈക്ക് റേറ്റിൽ ഇതുവരെ 385 റൺസ് നേടിയട്ടുണ്ട്. നിലവില്‍ ടീം ഇന്ത്യക്ക് ഫിനിഷര്‍മാരെയാണ് ആവശ്യം. അതിനാലാണ് ലോവര്‍ ഓഡര്‍ കീപ്പറെ ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ജിതേഷ് ശര്‍മ്മയാണ് ടീം ഇന്ത്യയുടെ ഫിനിഷറും കീപ്പറും. എന്നാല്‍ ഈ ഐപിഎല്ലില്‍ വളരെ മോശം പ്രകടനമാണ് താരം നടത്തുന്നത്. സമാന റോളില്‍ കളിക്കുന്ന ജൂരല്‍ കഴിഞ്ഞ മത്സരത്തില്‍ ഫിഫ്റ്റി നേടിയിരുന്നു.

റിഷഭ് പന്താവും ടീം ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍. എന്നാല്‍ ഐപിഎല്ലിലെ പ്രകടനങ്ങള്‍ ദേശിയ ടീമില്‍ കൊണ്ടുവരാന്‍ റിഷഭ് പന്തിന് സാധിച്ചട്ടില്ലാ. 56 ഇന്നിംഗ്സില്‍ നിന്നായി 126 സ്ട്രൈക്ക് റേറ്റിലാണ് 987 റണ്‍സ് നേടിയിരിക്കുന്നത്. ടീമിലെ എക്സ് ഫാക്ടര്‍ എന്ന നിലയിലും ലെഫ്റ്റ് ഹാന്‍ഡര്‍ എന്നതുമാണ് റിഷഭ് പന്തിന് മുന്‍തൂക്കം നല്‍കുന്നത്.

Previous article“എന്റെ സ്ട്രൈക്ക് റേറ്റ് ഞാൻ ശ്രദ്ധിക്കുന്നില്ല. ടീം വിജയിക്കുക എന്നതാണ് പ്രധാനം “- കോഹ്ലി പറയുന്നു.
Next articleഫിൽ സോൾട്ടിന്റെ വെടിക്കെട്ട് 🔥 പന്തിന്റെ ടീമിനെ കെട്ടുകെട്ടിച്ച് കൊൽക്കത്ത.