2021 ലെ യുഎഇയിൽ നടന്ന ടി20 ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടങ്ങളിലേക്ക് ഇന്ത്യ യോഗ്യത നേടാന്‍ കഴിഞ്ഞില്ലാ. എന്നാല്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യ ഫൈനലില്‍ എത്തുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. എന്നാൽ ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിയും ഓസ്ട്രേലിയന്‍ താരം പ്രവചിച്ചു
2022 ലെ ടി20 ലോകകപ്പിൽ ഫൈനലിലെത്താൻ ഇന്ത്യയെയും നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെയും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലില്‍ ഏഷ്യൻ വമ്പന്മാരെ തോൽപ്പിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുകയാണ് റിക്കി പോണ്ടിംഗ്.

ഇന്ത്യ പാകിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഒരു ഗ്രൂപ്പില്‍. മറുവശത്ത് ഓസ്‌ട്രേലിയ ന്യൂസിലൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം സൂപ്പർ 12 ലെ ഗ്രൂപ്പ് 1 ലാണ്. ഒക്‌ടോബർ 23ന് എംസിജിയിൽ പാക്കിസ്ഥാനെതിരായ പോരാട്ടത്തിലൂടെ ഇന്ത്യ ആരംഭിക്കും.
വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യ നിരാശാജനകമായ പ്രകടനമാണ് നടത്തിയത്, ടൂർണമെന്റിൽ നിന്ന് പുറത്താകുന്നതിന് മുമ്പ് അവരുടെ സൂപ്പർ 12 മത്സരങ്ങളിൽ പാകിസ്ഥാനോടും ന്യൂസിലാന്റിനോടും പരാജയപ്പെട്ടു. ഇത്തവണ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, അയർലൻഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ വിജയിച്ച് രോഹിത് ശർമ്മയുടെ കീഴിൽ ഒരു ആക്രമണാത്മക ബ്രാൻഡ് ക്രിക്കറ്റാണ് കളിക്കുന്നത്. കഴിഞ്ഞ ലോകകപ്പിന് ശേഷം ഇതുവരെ ഒരു പരമ്പരയും ഇന്ത്യക്ക് നഷ്ടമായിട്ടില്ല.

” ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലിൽ കളിക്കുമെന്ന് ഞാൻ കരുതുന്നു, ഫൈനലിൽ ഓസ്‌ട്രേലിയ അവരെ തോൽപ്പിക്കുമെന്ന് എനിക്ക് പറയേണ്ടി വരും,” പോണ്ടിംഗ് ഐസിസി ഷോയില്‍ പറഞ്ഞു.
അതേസമയം, ഇംഗ്ലണ്ടിന്റെ സാധ്യതകൾ തള്ളിക്കളയുന്നത് ബുദ്ധിയല്ലെന്നും പോണ്ടിംഗ് പറഞ്ഞു. ജോസ് ബട്ട്‌ലറുടെ നായകത്വത്തിലാണ് ഇംഗ്ലണ്ട് ടി20 ലോകകപ്പിന് ഇറങ്ങുന്നത്. ഹോം ഗ്രൗണ്ടിൽ ഇന്ത്യയോട് ഇംഗ്ലണ്ട് തോറ്റതിനാൽ ഇയോൻ മോർഗന്റെ വിരമിക്കലിന് ശേഷം മുഴുവൻ സമയ ക്യാപ്റ്റനെന്ന നിലയിൽ വിക്കറ്റ് കീപ്പർ-ബാറ്ററിന് മികച്ച തുടക്കം ലഭിച്ചില്ല.

“ഇംഗ്ലണ്ട് ഒരു മികച്ച വൈറ്റ് ബോൾ ടീമാണെന്നും അവർക്ക് മികച്ച വൈറ്റ് ബോൾ സെറ്റപ്പുണ്ടെന്നും ഞാൻ കരുതുന്നു,” പോണ്ടിംഗ് പറഞ്ഞു. “ഏറ്റവും കൂടുതൽ ക്ലാസുള്ളതും ഏറ്റവും കൂടുതൽ മാച്ച് വിന്നേഴ്‌സും ഉള്ള മൂന്ന് ടീമുകൾ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവയാണെന്ന് ഞാൻ കരുതുന്നു.”