ലങ്കക്ക് എതിരായ ബാംഗ്ലൂർ ക്രിക്കറ്റ് ടെസ്റ്റിലും അനായാസ ജയത്തിലേക്കാണ് രോഹിത് ശർമ്മയും സംഘവും ഒരുവേള നീങ്ങുന്നത്. ഇന്ത്യൻ ടീമിന്റെ ബാംഗ്ലൂരിലെ പ്രകടനത്തിൽ വളരെ അധികം കയ്യടികൾ നേടുന്നത് മിഡിൽ ഓർഡർ ബാറ്റ്‌സ്മാനായ ശ്രേയസ് അയ്യർ തന്നെയാണ്. നേരത്തെ ലങ്കക്കെതിരെ ടി :20 പരമ്പരയിൽ മാൻ ഓഫ് ദി സീരിസ് സ്വന്തമാക്കിയിരുന്ന ശ്രേയസ് അയ്യർ തന്റെ ബാറ്റിങ് മികവ് ടെസ്റ്റ് പരമ്പരയിലും ആവർത്തിക്കുന്നതാണ് കാണാനായി കഴിഞ്ഞത്.
ബാംഗ്ലൂരിലെ ബാറ്റിങ് വളരെ വിഷമകരമായ പിച്ചിൽ ശ്രേയസ് അയ്യർ തന്റെ ക്ലാസ്സ് ബാറ്റിങ് കാഴ്ചവെച്ചാണ് രണ്ട് ഇന്നിങ്സിലും അർദ്ധ സെഞ്ച്വറി നേടിയത്. ഒന്നാം ഇന്നിസിൽ തന്റെ ടെസ്റ്റ് സെഞ്ച്വറി വെറും 8 റൺസ് അകലെ നഷ്ടമാക്കിയ താരം രണ്ടാമത്തെ ഇന്നിങ്സിൽ 87 ബോളിൽ നിന്നും 9 ഫോർ അടക്കം 67 നേടിയാണ് പുറത്തായത്.
നേരത്തെ ഒന്നാം ഇന്നിങ്സിൽ കൗണ്ടർ അറ്റാക്കിംഗ് ഇന്നിങ്സ് കളിച്ച ശ്രേയസ് അയ്യർ 98 പന്തുകളിൽ നിന്നും 10 ഫോറും 4 സിക്സ് അടക്കമാണ് 92 റൺസ് നേടിയത്. രണ്ട് ഇന്നിങ്സിലും അർദ്ധ സെഞ്ച്വറി അടിച്ചെടുത്തതോടെ വളരെ അപൂർവ്വമായ ഒരു റെക്കോർഡിനും കൂടി താരം അവകാശിയായി. ഡേ നൈറ്റ് ടെസ്റ്റ് ചരിത്രത്തിൽ രണ്ട് ഇന്നിങ്സിലും അർദ്ധ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് ശ്രേയസ് അയ്യർ.
ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറിക്ക് ശേഷം തനിക്ക് ആ ഒരു ഇന്നിങ്സ് സെഞ്ച്വറി പോലെ തോന്നിയതായി പറഞ്ഞ ശ്രേയസ് അയ്യർ സമ്മർദ്ധ സമയങ്ങളിൽ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനായി കഴിയുന്നത് സന്തോഷമെന്നും പറഞ്ഞു. ഡേ നൈറ്റ് ടെസ്റ്റ് ചരിത്രത്തിൽ രണ്ട് ഇന്നിങ്സിലും 50 പ്ലസ് സ്കോറിലേക്ക് എത്തുന്ന നാലാമത്തെ മാത്രം താരമായ ശ്രേയസ് അയ്യർ നേരത്തെ ടെസ്റ്റ് അരങ്ങേറ്റത്തിലും സെഞ്ച്വറി നേടി. മിഡിൽ ഓർഡറിൽ രഹാനെക്ക് പകരം കളിക്കാൻ കഴിയുന്ന താരമായി ശ്രേയസ് അയ്യർ ഇതിനകം മാറി കഴിഞ്ഞു.