കോഹ്ലിക്കൊപ്പം സെൽഫിയുമായി ആരാധകര്‍ : ഗ്രൗണ്ടിൽ നാടകീയ സംഭവങ്ങള്‍

ശ്രീലങ്കക്ക് എതിരായ ബാംഗ്ലൂർ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ വൻ ജയത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യൻ ടീം. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ രണ്ടാം ഇന്നിങ്സിലും ഒരു ബാറ്റിങ് തകർച്ചയെ നേരിടുന്ന ലങ്കൻ സംഘത്തിനെ മൂന്നാം ദിനം എറിഞ്ഞിടാം എന്നാണ് രോഹിത് ശർമ്മയും ടീമും ഉറച്ച് വിശ്വസിക്കുന്നത്. തുടർച്ചയായ പിങ്ക് ബോൾ ടെസ്റ്റ്‌ ജയങ്ങളാണ് ഇന്ത്യൻ ടീം ലക്ഷ്യം.അതേസമയം ബാംഗ്ലൂർ ടെസ്റ്റിൽ രണ്ടാം ദിനം ഏറ്റവും അധികം ശ്രദ്ധ നേടിയത് മുൻ ഇന്ത്യൻ നായകനായ വിരാട് കോഹ്ലി തന്നെയാണ്. ബാംഗ്ലൂർ ടീമിനെ ഹോം ഗ്രൗണ്ട് കൂടിയായ ചിന്നസ്വാമിയിൽ കാണികൾ എല്ലാം ഏറ്റവും അധികം പിന്തുണ നൽകുന്നത് കോഹ്ലിക്ക് തന്നെയാണ്. രണ്ടാം ദിനവും കാണികളിൽ നിന്നും കയ്യടികളും ഒപ്പം ആരവവും എല്ലാം കോഹ്ലി നേടിയത് മനോഹരമായ കാഴ്ചയായി മാറി.

രണ്ടാം ദിനം ഗ്രൗണ്ടിൽ കളി നടക്കവേ മൈതാനത്തിൽ കോഹ്ലിയുടെ അരികിലേക്ക് എത്തിയിരിക്കുകയാണ് ആരാധകരിൽ ചിലർ. എല്ലാവിധ സുരക്ഷ ജീവനക്കാരെയും കബളിപ്പിച്ചുള്ള ആരാധകരുടെ വരവ് ഒരുവേള കോഹ്ലിയെ അടക്കം ഞെട്ടിച്ചെങ്കിലും തന്റെ പ്രിയ ആരാധകരുടെ ആഗ്രഹം പോലെ അവർക്ക് ഒപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും വിരാട് കോഹ്ലി മറന്നില്ല.

കൂടാതെ ആരാധകർക്ക് ഒപ്പം ഗ്രൗണ്ടിൽ അൽപ്പനേരം സംസാരിക്കാനും യാതൊരു മടിയും കാണിക്കാതിരുന്ന വിരാട് കോഹ്ലി അവരെ പിടിച്ചുമാറ്റാൻ എത്തിയ സുരക്ഷ ജീവനക്കാരോട് ആരാധകരെ ഒരിക്കലും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടു. അതേസമയം രണ്ട് ഇന്നിങ്സിലും വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായ കോഹ്ലി ആരാധകരെ നിരാശരാക്കി. കോഹ്ലിയുടെ സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.