സ്മിത്ത്നെതിരെയുള്ള ഡിആർഎസിൽ സ്മിത്തിനോട് തന്നെ അഭിപ്രായം ചോദിച് പാകിസ്ഥാൻ താരം.

കറാച്ചിയിൽ നടക്കുന്ന ഓസ്ട്രേലിയ പാക്കിസ്ഥാൻ ടെസ്റ്റ് സീരിസിൽ ആണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. മത്സരത്തിലെ ആദ്യ ദിനത്തിൽ എഴുപത്തിയൊന്നാം ഓവറിലാണ് സംഭവം അരങ്ങേറിയത്. സ്മിത്ത്നെതിരെയുള്ള ഡി ആർ എസിൽ സ്മിത്തിനോട് തന്നെ അഭിപ്രായം ചോദിക്കുകയാണ് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ചെയ്തത്. താരം അർധസെഞ്ചുറി പൂർത്തിയായി ഇരിക്കുമ്പോഴാണ് എൽ ബി ഡബ്ല്യു അപ്പീൽ ഉയർന്നത്.

അമ്പയർ ഔട്ട് നൽകാത്തതിനെ തുടർന്നാണ് മുഹമ്മദ് റിസ്വാൻ സ്മിത്തിനോട് അഭിപ്രായം ചോദിച്ചത്. തമാശ രൂപേണയായിരുന്നു ഇത്. പാക്കിസ്ഥാൻ താരം നൗമാൻ അലിയുടെ മൂന്നാമത്തെ പന്തിലായിരുന്നു സംഭവം. പാകിസ്താൻ താരങ്ങൾ ഒന്നടങ്കം ഔട്ടിനായി അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് അനുവദിച്ചില്ല. ഇതോടെയാണ് ഡി ആർ എസ് എടുക്കണോ എന്ന് പാക്കിസ്ഥാൻ താരങ്ങൾക്കിടയിൽ അഭിപ്രായഭിന്നത വന്നത്. അപ്പോഴായിരുന്നു റിസ്വാൻ ഓസ്ട്രേലിയൻ താരത്തോട് അഭിപ്രായം ചോദിച്ചത്.

275221951 1501667496895691 1010760121498884643 n

റിസ്വാൻ്റെ ചോദ്യം കേട്ട് ഓസ്ട്രേലിയൻ താരവും പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസവും ചിരിച്ചു. ഇതിൻറെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ സ്മിത്ത് 72 റൺസെടുത്തു പുറത്തായി.