മുഷ്‌താഖ്‌ അലി ടി:20 ട്രോഫി :ബറോഡയെ വീഴ്ത്തി തമിഴ്നാട് ചാമ്പ്യന്മാർ

0
1

സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ ബറോഡയെ വീഴ്ത്തി തമിഴ്നാട് ടീമിന്  കിരീടം. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120  റൺസ് മാത്രം എടുത്തപ്പോൾ  തമിഴ്നാട് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു .  സ്കോര്‍ ബറോഡ 20 ഓവറില്‍ 120/9, തമിഴ്നാട് 18 ഓവറില്‍ 123/3.

ബറോഡ ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തമിഴ്നാട് ടീമിന് ഓപ്പണര്‍ എന്‍ ജഗദീശനെ(14) തുടക്കത്തിലെ നഷ്ടമായെങ്കിലും ഹരി നിഷാന്തും(35) ബാബാ അപരാജിതും(29 നോട്ടൗട്ട്), ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും(22), ഷാരൂഖ് ഖാനും(18) ചേര്‍ന്ന് തമിഴ്നാടിനെ അനായാസം വിജയത്തിലേക്ക് നയിച്ചു .

കഴിഞ്ഞ തവണ മുഷ്‌താഖ്‌  അലി ടൂർണമെന്റ്  ഫൈനലില്‍ കര്‍ണാടകയോട് ഒരു റണ്ണിന് തോറ്റ തമിഴ്നാടിന് ഇത്തവണ കിരീടം നേടുവാനായത് ഏറെ  ആശ്വാസമായി . 2006-2007ല്‍ ദിനേശ് കാര്‍ത്തിന്‍റെ കീഴില്‍ പ്രഥമ മുഷ്താഖ് അലി ടി20 ട്രോഫി കിരീടം സ്വന്തമാക്കിയ തമിഴ്നാട് 13 വർഷങ്ങൾ ഇപ്പുറം തങ്ങളുടെ  രണ്ടാം കിരീടം സ്വന്തമാക്കുമ്പോഴും ക്യാപ്റ്റന്‍ സ്ഥാനത്ത് ദിനേശ് കാര്‍ത്തിക്കുണ്ട് എന്നത് കൗതുകമാണ് .

നേരത്തെ  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബറോഡയുടെ ബാറ്റിംഗ് നിര തുടക്കം മുതലേ  തകര്‍ന്നടിഞ്ഞപ്പോള്‍ വിഷ്ണു സോളങ്കിയും(49) വാലറ്റക്കാരന്‍ അഥിതി സേത്തും(29 നോട്ടൗട്ട്) ചേർന്ന് ടീമിനെ കരകയറ്റി .ഭാര്‍ഗവ് ഭട്ടും(12), കേദാര്‍ ദേവ്ദറും(16) മാത്രമെ  ടീമിൽ ബാറ്റിങ്ങിൽ രണ്ടക്കം കടന്നുള്ളു. തമിഴ്നാടിനായി നാലോവറില്‍ 20 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത എം സിദ്ധാര്‍ത്ഥ് ആണ് ബൗളിംഗില്‍ തിളങ്ങിയത്. താരം തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയതും .

LEAVE A REPLY

Please enter your comment!
Please enter your name here