പരിക്കേറ്റ അവൻ കളിക്കുവാനില്ലാത്തത് ഇംഗ്ലണ്ടിന്റെ ഭാഗ്യം : ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി ബുച്ചർ

RAVINDRA JADEJA

ഏവരും ആകാംക്ഷയോടെയാണ് ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി കാത്തിരിക്കുന്നത് .തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പരമ്പരയിൽ ഇരു ടീമും  വലിയ തയ്യാറെടുപ്പുകളോടെയാണ് ഇറങ്ങുന്നത് . എന്നാൽ പരിക്കേറ്റ ചില താരങ്ങളുടെ അഭാവം ഇന്ത്യൻ ടീമിന് തിരിച്ചടിയായാണ് .എങ്കിലും നായകൻ കോഹ്ലി ടീമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യൻ ക്യാംപിന് ആവേശം പകരുന്നുണ്ട് .

അതേസമയം ഓസ്ട്രേലിയന്‍ പരമ്പരക്കിടെ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല എന്നത് ഇംഗ്ലീഷ് നിരയുടെ ഏറ്റവും വലിയ  ഭാഗ്യമാണെന്ന് മൂന്‍ താരം മാര്‍ക്ക് ബുച്ചർ തുറന്ന് പറഞ്ഞു . ജഡേജയുടെ സാന്നിദ്ധ്യം സവിശേഷമായ എന്തോ  ഇന്ത്യൻ ടീമിന് നല്‍കുന്നുണ്ടെന്നും  ബുച്ചര്‍ അഭിപ്രായപ്പെട്ടു.

ജഡേജയെ കുറിച്ച് വാചാലനായ  ബുച്ചർ  പറയുന്നത് ഇങ്ങനെ “ജഡേജയുടെ അഭാവം ഇംഗ്ലണ്ട് താരങ്ങള്‍ക്ക്  ഏറെ സന്തോഷം നല്‍കുന്ന  ഒരു കാര്യമാണ് . ഇന്ത്യക്കൊപ്പം ഇപ്പോൾ  ലോകോത്തര ബോളര്‍മാരുണ്ട്. എന്നാല്‍ ജഡേജയുടെ സാന്നിദ്ധ്യം സവിശേഷമായ എന്തോ ടീമിന് നല്‍കുന്നു. എന്നതാണ് സത്യം .ഇന്ത്യന്‍ സാഹചര്യങ്ങള്‍ കടുത്ത വെല്ലുവിളി നിറഞ്ഞതാണ്. ഇന്ത്യന്‍ ബോളര്‍മാരുടെ വീഡിയോകള്‍ കണ്ട് നന്നായി ഹോംവര്‍ക്ക് ചെയ്യുക. ഏതെങ്കിലും ഒരു താരത്തെ മാത്രം ആശ്രയിച്ചായിരിക്കില്ല പരമ്പരയുടെ ജയം തീരുമാനിക്കപ്പെടുക. അശ്വിനെതിരേ മാത്രമാകില്ല ഇംഗ്ലണ്ട് താരങ്ങള്‍ തയ്യാറായിരിക്കുക. അതേ പോലെ തന്നെയാവും ഇന്ത്യൻ ടീമിന്റെയും പദ്ധതികൾ ” ബുച്ചര്‍ പറഞ്ഞു.

See also  ടെസ്റ്റ്‌ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുമ്പിൽ ഇനിയും കടമ്പകൾ. 10ൽ 5 വിജയം ആവശ്യം.

ചെന്നൈയില്‍ ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. ആദ്യ ടെസ്റ്റിന് മുന്നോടിയായി  ചെന്നൈ എയർപോർട്ടിൽ  ഇരു  ടീമിലെയും അംഗങ്ങൾ ഇപ്പോൾ  ക്വാറന്‍റീനിലാണ്. ഐപിഎല്ലിന് സമാനമായ ബയോ-ബബിള്‍ സൗകര്യമാണ് ബിസിസിഐ  ഒരുക്കിയിരിക്കുന്നത്. പരമ്പരയിൽ നാല് ടെസ്റ്റുകളാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ ഫൈനലിൽ സ്ഥാനമുറപ്പാക്കാൻ ഇന്ത്യക്ക് ഏറെ നിർണായകമാണ് ഇംഗ്ലണ്ടിനെതിരായ  നാട്ടിൽ നടക്കുന്ന ഈ ടെസ്റ്റ് പരമ്പര.

Scroll to Top