വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് തുടക്കം പാളിയപ്പോൾ രക്ഷകനായി എത്തിയത് മിഡിൽ ഓർഡർ ബാറ്റ്‌സ്മാനായ സൂര്യകുമാർ യാദവാണ്. നായകനായ രോഹിത് ശർമ്മ, വിരാട് കോഹ്ലി, റിഷാബ് പന്ത് എന്നിവരെ തുടക്ക ഓവറുകളിൽ തന്നെ നഷ്ടമായ ഇന്ത്യൻ ടീമിനായി ലോകേഷ് രാഹുൽ :സൂര്യകുമാർ യാദവ് എന്നിവരുടെ മികച്ച പ്രകടനമാണ് കരുത്തായി മാറിയത്. പതിവിൽ നിന്നും വ്യത്യസ്തമായി ഓപ്പണർ റോളിൽ രോഹിത് ശർമ്മക്കും ഒപ്പം റിഷാബ് പന്താണ് എത്തിയത് എങ്കിലും ഇന്ത്യൻ ടീം മാനേജ്മെന്റ് പ്രതീക്ഷൾക്ക് ഒപ്പമുള്ള പ്രകടനം പുറത്തെടുക്കാൻ വിക്കറ്റ് കീപ്പർക്ക് സാധിച്ചില്ല.
5 റൺസുമായി രോഹിത് ശർമ്മ വിക്കെറ്റ് നഷ്ടമാക്കിയപ്പോൾ 18 റൺസാണ് റിഷാബിന്റെ സമ്പാദ്യം. ശേഷം വന്ന വിരാട് കോഹ്ലി മനോഹര കവർ ഡ്രൈവുകളാൽ താൻ മികച്ച ഫോമിലെന്ന് സൂചനകൾ നൽകി എങ്കിലും താരം അനാവശ്യമായ ഷോട്ടിന് ശ്രമിച്ച് 18 റൺസിൽ പുറത്തായി. ശേഷം നാലാം വിക്കറ്റിൽ ഒന്നിച്ച കെ. എൽ രാഹുൽ : സൂര്യകുമാർ യാദവ് സഖ്യം 91 റൺസാണ് കൂട്ടിച്ചേർത്തത്.48 പന്തിൽ 4 ഫോറും 2 സിക്സ് അടക്കം 49 റൺസുമായി രാഹുൽ പുറത്തായപ്പോൾ തന്റെ രണ്ടാം അർദ്ധ സെഞ്ച്വറിയും കൂടി പൂർത്തിയാക്കിയ ശേഷം മാത്രമാണ് സൂര്യകുമാർ യാദവ് പുറത്തായത്.83 ബോളിൽ 5 ഫോർ അടക്കം 64 റൺസാണ് താരം നേടിയത്.
അപ്പൂർവ്വമായ ഒരു നേട്ടം കൂടി സ്വന്തം പേരിൽ കുറിക്കാനായി സൂര്യകുമാർ യാദവിന് സാധിച്ചു.ഏകദിന ക്രിക്കറ്റ് കരിയറിൽ തന്റെ ആദ്യത്തെ ആറ് ഇന്നിങ്സിലും 30 ലധികം സ്കോർ നേടാൻ സൂര്യകുമാർ യാദവിന് കഴിഞ്ഞു. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ തന്റെ ആദ്യത്തെ ആറ് ഇന്നിങ്സിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് സൂര്യകുമാർ യാദവ്.31*,53,40,39,34*,64 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോർ. നേരത്തെ ആദ്യത്തെ 5 ഏകദിനങ്ങളിൽ ഈ നേട്ടം കരസ്ഥമാക്കിയ ഫഖർ സമാൻ,ടോം കൂപ്പർ എന്നിവരെയാണ് ഇന്ത്യൻ താരം മറികടന്നത്.